18 May Tuesday

കലാ പ്രതിരോധം തീർത്ത്‌ *വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 13, 2021

കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സ്പോട്ട് കൊറിയോഗ്രാഫി ചലഞ്ചിൽനിന്ന്‌

 തേഞ്ഞിപ്പലം
കലകളിൽപോലും വിദ്വേഷത്തിന്റെയും വർഗീയതയുടെയും സാധ്യതകൾ ചികയുന്ന സംഘപരിവാർ അജന്‍ഡക്കും വർഗീയവാദികൾക്കും മറുപടിയായി നവീൻ റസാഖിനും ജാനകി ഓംകുമാറിനും ഐക്യദാർഢ്യം പ്രകടിപ്പിച്ച്  കലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ കലാ പ്രതിരോധം തീർത്തു.
സ്റ്റുഡന്റ് ട്രാപ്പിൽ സ്പോട്ട് കൊറിയോഗ്രാഫി ചാലഞ്ച്  നടത്തിയാണ് എസ്എഫ്ഐ യൂണിവേഴ്സിറ്റി ക്യാമ്പസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതികരിച്ചത്. രണ്ട് മിനിറ്റ് ദൈർഖ്യമുള്ള രണ്ട് പാട്ടുകളുടെ കോമ്പിനേഷനിലായിരുന്നു പരിപാടി. സോളോ, കപ്പിൾ വിഭാഗങ്ങളായി കുട്ടികൾ പങ്കെടുത്തു. മുൻ സിൻഡിക്കറ്റംഗം ഡോ. പി ശിവദാസൻ ഉദ്ഘാടനംചെയ്തു. എ ഗായത്രി അധ്യക്ഷയായി. സി എച്ച് അമൽ സ്വാഗതവും ജയസംഗീത് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top