19 March Tuesday
വിദ്യാർഥികൾക്ക് ആത്മവിശ്വാസമേകാൻ ദേശാഭിമാനി

ആര്‍ കെ മലയത്തി​ന്റെ "മൈന്‍ഡ് ഡിസൈന്‍' 16ന‌്

സ്വന്തം ലേഖകന്‍Updated: Wednesday Feb 13, 2019
 
മലപ്പുറം
പരീക്ഷയെ നേരിടാനൊരുങ്ങുന്ന വിദ്യാർഥികൾക്ക് ആത്മവിശ്വാസമേകാൻ ദേശാഭിമാനി ഒരുങ്ങുന്നു. എസ്എസ്എൽസി, ഹയർ സെക്ക‍ൻഡറി വിദ്യാർഥികൾക്ക് ഇന്ത്യയിലെ സീനിയർ മജീഷ്യനും ഹിപ്നോട്ടിസ്റ്റുമായ ആർ കെ മലയത്തി​ന്റെ ശാസ്ത്രീയ മനഃശാസ്ത്ര പരിപാടി "മൈൻഡ് ഡിസൈൻ ട്രെയിനിങ് പ്രോ​ഗ്രാം' ശനിയാഴ്ച രാവിലെ ഒമ്പത‌ുമുതൽ ഒന്നുവരെ കോട്ടക്കൽ ​ഗവ. രാജാസ് എച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. വിദ്യാർഥികളുടെ പരീക്ഷാപ്പേടിയടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്ന "മൈൻഡ് ഡിസൈൻ' പരിപാടിക്ക് വിദ്യാഭ്യാസ വകുപ്പി​ന്റെ അം​ഗീകാരമുണ്ട്.  വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകരാനാണ് ആർ കെ മലയത്ത് നിലമ്പൂരിൽ അക്കാദമി ഫോർ മൈൻഡ് ഡിസൈൻ എന്ന സ്ഥാപനം ആരംഭിച്ചത്. ഇദ്ദേഹത്തി​ന്റെ  മൈൻഡ് ഡിസൈൻ ട്രെയിനിങ് പ്രോ​ഗ്രാം ഇന്ത്യയിലും വിദേശത്തുമായി എഴുന്നൂറോളം വേദി പിന്നിട്ടുകഴിഞ്ഞു. ദേശാഭിമാനിയും അലിപ്സ് ഇന്റർ നാഷണൽ സയൻസ് അക്കാദമിയും ചേർന്ന് ഒരുക്കുന്ന പരിപാടിയിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാൻ 0483 2900000 നന്പറിൽ വിളിക്കാം. 
പ്രധാന വാർത്തകൾ
 Top