01 June Thursday

യുഡിഎഫ് ഭരണസമിതിക്കെതിരെ സമരം: 
മണ്ഡലം ചെയർമാനെ നീക്കി

സ്വന്തം ലേഖകൻUpdated: Thursday Jan 13, 2022
 
താനൂർ
യുഡിഎഫ് പഞ്ചായത്ത്‌ ഭരണ സമിതിക്കെതിരെ നടന്ന ധർണ ഉദ്‌ഘാടനംചെയ്‌ത യുഡിഎഫ് മണ്ഡലം ചെയർമാനെ സ്ഥാനത്തുനിന്ന്‌ നീക്കി. നന്നമ്പ്ര പഞ്ചായത്ത്‌ ഭരണ സമിതിക്കെതിരെ  പഞ്ചായത്ത് സംരക്ഷണ സമിതി നടത്തിയ ധർണ ഉദ്ഘാടനംചെയ്ത  ഡിസിസി ജനറൽ സെക്രട്ടറികൂടിയായ കെ പി കെ തങ്ങൾക്കെതിരെയാണ് യുഡിഎഫ്‌ ജില്ലാ നേതൃത്വം നടപടിയെടുത്തത്.
ചൊവ്വാഴ്‌ചയാണ്‌ ധർണ നടന്നത്‌. നന്നമ്പ്ര പഞ്ചായത്ത്  ഉടമസ്ഥതയിലുള്ള വാഹനം ചവറ്റുകൂനയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ധർണ.  പഞ്ചായത്ത് ഓഫീസിനുമുമ്പിൽ നടത്തിയ ധർണയുടെ ഉദ്ഘാടകനായി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എത്തിയത് ഏറെ ചർച്ചയായിരുന്നു.
അഴിമതി ചൂണ്ടിക്കാണിച്ചിട്ടും നടപടിയുണ്ടായില്ല: 
കെ പി കെ തങ്ങൾ
നന്നമ്പ്ര പഞ്ചായത്ത്‌ ഭരണസമിതിയുടെ അഴിമതി ചൂണ്ടിക്കാണിച്ചിട്ടും നടപടിയെടുക്കാൻ ജില്ലാ നേതൃത്വം  വിമുഖതകാണിച്ചതിനാലാണ്  പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പരസ്യമായി രംഗത്ത് വരേണ്ടിവന്നതെന്ന് കെ പി കെ തങ്ങൾ "ദേശാഭിമാനി'യോട് പറഞ്ഞു.
തനിക്കെതിരെ നടപടി സ്വീകരിച്ചതായി ജില്ലാ നേതൃത്വം ഫോണിലാണ്‌ അറിയിച്ചത്‌.  രേഖാമൂലം അറിയിപ്പ് കിട്ടിയിട്ടില്ല.
നന്നമ്പ്ര പഞ്ചായത്ത്  വാഹനം ചവറ്റുകൂനയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ സംഭവം വലിയ അനാസ്ഥയുടെ തെളിവാണ്‌. ഇതിന്‌  ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണം.  പഞ്ചായത്ത്‌  കുടുംബാരോഗ്യ കേന്ദ്രം കെട്ടിടത്തിനുമുകളിൽ പഞ്ചായത്തിന്റെയോ ആരോഗ്യവകുപ്പിന്റെയോ അനുമതിയില്ലാതെ ഡൊണേറ്റഡ് ബൈ യുഎഇ കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റി എന്നെഴുതിയത്‌  നീതികരിക്കാനാവില്ലെന്നും കെ പി കെ തങ്ങൾ പറഞ്ഞു.
നടപടി പ്രശ്‌നങ്ങൾ 
രൂക്ഷമാക്കും
യുഡിഎഫ് പഞ്ചായത്ത്‌ ഭരണ സമിതിക്കെതിരെ നടന്ന ധർണ ഉദ്‌ഘാടനംചെയ്‌ത  മണ്ഡലം ചെയർമാൻ കെ പി കെ തങ്ങളെ സ്ഥാനത്തുനിന്ന്‌ നീക്കിയത്‌ യുഡിഎഫിലെ പ്രശ്‌നങ്ങൾ രൂക്ഷമാക്കും. യുഡിഎഫ് സംവിധാനത്തെ മുസ്ലിംലീഗ് ഹൈജാക്ക് ചെയ്യുകയാണെന്ന് അഭിപ്രായം നിലവിൽ ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർക്കുണ്ട്‌.  പഞ്ചായത്ത്‌ ഭരണത്തിൽ ഒരുവിഭാഗം ലീഗ് അണികൾക്കും കടുത്ത അതൃപ്തിയുണ്ട്‌.  ഈ സാഹചര്യത്തിലാണ്‌ യുഡിഎഫ്‌ മണ്ഡലം ചെയർമാനെ നീക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top