25 February Thursday

മാറാക്കരയിൽ 106 യുഡിഎഫ്‌ പ്രവർത്തകർ 
സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021

മാറാക്കര

പഞ്ചായത്തിലെ 106 യുഡിഎഫ്‌ പ്രവർത്തകർ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. യുഡിഎഫിന്റെ കപടരാഷ്ട്രീയത്തിലും വർഗീയ കൂട്ടുകെട്ടിലും മനംമടുത്താണ്‌ മുന്നണി വിട്ടതെന്ന്‌ ഇവർ പറഞ്ഞു. തുടർന്ന്‌ കാടാമ്പുഴയിൽ ഗംഭീര സ്വീകരണമാണൊരുക്കിയത്‌. ജാറത്തിങ്കൽനിന്നും ഡി ജെ  വാദ്യമേളങ്ങളോടുകൂടി പ്രകടനം ആരംഭിച്ചു‌.  കാടാമ്പുഴ ബസ്‌ സ്‌റ്റാൻഡിൽ ചേർന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്‌ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി കെ പി രമേഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി പി സക്കറിയ, ഡോ. ഹുസൈൻ രണ്ടത്താണി, കെ പി നാരായണൻ, പി കെ ശ്യാംലാൽ, സി ബാവ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എൽഡിഎഫ് പഞ്ചായത്തംഗങ്ങൾക്ക് സ്വീകരണവും നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top