25 January Saturday

ബാലികയെ വീട്ടിലേക്ക് അയക്കില്ല; ശിശുസംരക്ഷണ സമിതി തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019
മഞ്ചേരി
പീഡനക്കേസ് പ്രതിയായ രണ്ടാനച്ഛനെ പൊലീസ് പിടികൂടാത്തതിനാൽ ബാലികയെ വീട്ടിലേക്ക് അയക്കണമെന്ന അപേക്ഷ ശിശുസംരക്ഷണ സമിതി തള്ളി. കുട്ടിയെ ക്രിസ്മസ് അവധിക്ക് വീട്ടിലേക്ക് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് മാതാവ് അപേക്ഷ നൽകിയത്. എന്നാൽ പ്രതിയായ ആൾ വീട്ടിലുള്ളപ്പോൾ കുട്ടിയെ വിട്ടുനൽകാനാവില്ലെന്ന് ശിശുസംരക്ഷണ സമിതി മാതാവിനെ അറിയിക്കുകയായിരിന്നു. രണ്ടുമാസംമുമ്പാണ് 12കാരിയായ വിദ്യാർഥിനിയെ പീഡിപ്പിക്കുന്നതായി ചൈൽഡ് ലൈനിന് വിവരം ലഭിച്ചത്.
പ്രധാന വാർത്തകൾ
 Top