03 December Friday

നിർമാണത്തൊഴിലാളികൾ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021

നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) നടത്തിയ മലപ്പുറം ഹെഡ് പോസ്‌റ്റോഫീസ്‌ ധർണ വി പി സക്കറിയ ഉദ്ഘാടനം ചെയ്യുന്നു

 

തിരുവനന്തപുരം/ മലപ്പുറം 

കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷന്റെ (സിഐടിയു) നേതൃത്വത്തിൽ നിർമാണത്തൊഴിലാളികൾ സൂചനാ ധർണ നടത്തി. തിരുവനന്തപുരത്ത്‌ ജിപിഒയുടെ  മുന്നിൽ  ഫെഡറേഷൻ അഖിലേന്ത്യാ സെക്രട്ടറിയും നിർമാണ ക്ഷേമബോർഡ് ചെയർമാനുമായ വി ശശികുമാർ ഉദ്‌ഘാടനം ചെയ്തു. നിർമാണ ക്ഷേമബോർഡിൽ അംഗമായിട്ടുള്ള തൊഴിലാളികടെ പെൻഷൻ ബാധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കുക,  നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക, തൊഴിലാളി ദ്രോഹ തൊഴിൽ നിയമ ഭേദഗതി റദ്ദാക്കുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഡിസംബർ രണ്ട്‌, മൂന്ന്‌, നാല്‌  തീയതികളിൽ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നിർമാണത്തൊഴിലാളികൾ അഖിലേന്ത്യാ പണിമുടക്ക് നടത്തും.  ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ സി കൃഷ്ണൻകുട്ടി അധ്യക്ഷനായി, സിഐടിയു ജില്ലാ സെക്രട്ടറി സി ജയൻബാബു, അഡ്വ. എസ് എ സുന്ദർ, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി മണ്ണാറം രാമചന്ദ്രൻ, വിളപ്പിൽ ശ്രീകുമാർ,  സി അംബിക, ചിത്രലേഖ, ശിവകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. മലപ്പുറം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്തു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി പി സോമസുന്ദരൻ (ഐക്കരപ്പടി), യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ജയരാജ്‌ (അരീക്കോട്), ജില്ലാ ട്രഷറർ എ ആർ വേലു (അങ്ങാടിപ്പുറം), യൂണിയൻ ജില്ലാ ഭാരവാഹികളായ ഇ വി മോഹനൻ (എടപ്പാൾ), ഇ എൻ ജിതേന്ദ്രൻ (പെരിന്തൽമണ്ണ), ടി സൈഫുന്നീസ (പൂക്കോട്ടൂർ), പി ജയരാജൻ (കോട്ടക്കൽ), സുരേഷ് കാക്കനാത്ത് (മാറഞ്ചേരി), എം ടി മുസ്തഫ (കുഴിമണ്ണ), അഡ്വ. സി ബാബു (കക്കോവ്), എം ബാലകൃഷ്ണൻ (കൊണ്ടോട്ടി- കാരാട്) എന്നിവർ ഉദ്ഘാടനംചെയ്തു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top