25 October Monday

2 ലക്ഷം പേരെ ബാലസംഘം 
അംഗങ്ങളാക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 12, 2021

ബാലസംഘം ജില്ലാ കൺവൻഷൻ സംസ്ഥാന കോ- ഓർഡിനേറ്റർ മിഥുൻ ഷാ ഉദ്ഘാടനംചെയ്യുന്നു

ഏലംകുളം
ജില്ലയിൽ 2000 യൂണിറ്റുകളിലായി രണ്ട് ലക്ഷം പേരെ അംഗങ്ങളാക്കാൻ ബാലസംഘം ജില്ലാ കൺവൻഷൻ തീരുമാനിച്ചു. ഇ എം എസ് സമുച്ചയത്തിൽ സംസ്ഥാന കോ ഓർഡിനേറ്റർ ആർ മിഥുൻഷാ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് സി മാനിനി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എൻ ആദിൽ പ്രവർത്തന റിപ്പോർട്ടും ജില്ലാ കൺവീനർ പി സതീശൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ജോ. കൺവീനർ സി വിജയകുമാർ സംസാരിച്ചു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ആദിയ സിലിയ, കെ അനശ്വര, അലൻ സി വിൽസൺ, പി നന്ദന എന്നിവരെ അനുമോദിച്ചു. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ദിവാകരൻ, പെരിന്തൽമണ്ണ ഏരിയാ സെക്രട്ടറി ഇ രാജേഷ് എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. ഭാരവാഹികൾ: അയിഷ ഷഹ്‌മ (പ്രസിഡന്റ്), എൻ ആദിൽ (സെക്രട്ടറി), ഗോപി കുറ്റൂര്‍ (കോ ഓര്‍ഡിനേറ്റര്‍) പി സതീശൻ (കൺവീനർ). 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top