24 September Thursday
രോഗികൾ 242; 199 സമ്പർക്കം

അതീവ ഗുരുതരം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

മലപ്പുറം

ഭീതിയുയർത്തി ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവർ തുടർച്ചയായ രണ്ടാം ദിവസവും 200 കടന്നു.  242 പേർക്കാണ്‌ ചൊവ്വാഴ്‌ച കോവിഡ് 19 സ്ഥിരീകരിച്ചത്‌. 199 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.  നാല്  ആരോഗ്യ പ്രവർത്തകരുൾപ്പെടെ 32 പേർക്ക് രോഗമുണ്ടായുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. 12 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും 31 പേർ വിദേശത്തുനിന്നും എത്തി.

51 പേർ രോഗമുക്തരായി. ഇതുവരെ 3756 പേർ വൈറസ്‌ ബാധിതരായി. 2158 പേർ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. 1578 പേർ ചികിത്സയിലുണ്ട്‌.

ഒരുവയസ്സുള്ള അഞ്ച്‌ കുഞ്ഞുങ്ങൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 10 വയസ്സിൽ താഴെയുള്ള 21 കുട്ടികൾക്കാണ്‌ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്‌. മഞ്ചേരി സബ് ജയിലിലെ 28 വയസ്സുകാരനും കോവിഡ്‌ സ്ഥിരീകരിച്ചു.

സമ്പർക്കത്തിലൂടെ

തേഞ്ഞിപ്പലം–-10, കൊണ്ടോട്ടി, പുളിക്കൽ–- എട്ട്, പെരുവെള്ളൂർ, നിലമ്പൂർ, –-ഏഴ്, കോട്ടക്കൽ, ഒതുക്കുങ്ങൽ, പുഴക്കാട്ടിരി–- ആറ്, തിരുനാവായ, ചെട്ടിപ്പടി–- അഞ്ച്, പറമ്പിൽപീടിക, കാവനൂർ–-നാല്, ചേലേമ്പ്ര, മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി, കരുളായി, നിറമരുതൂർ, കുന്നപ്പള്ളി, ഒഴൂർ–-മൂന്ന്, മോങ്ങം, എടക്കര, എആർ നഗർ, മുതുകുർശി, പെരിന്തൽമണ്ണ, ചെറിയമുണ്ടം, മക്കരപ്പറമ്പ്, കുഴിമണ്ണ, കരുവമ്പ്രം, വേങ്ങര, നെല്ലിക്കുത്ത്, പരപ്പനങ്ങാടി, പത്തിരിയാൽ–രണ്ട്. തിരൂർക്കാട്, മമ്പാട്, ഊരകം, താനാളൂർ, ചെറുകര, ഓമാനൂർ, അങ്ങാടിപ്പുറം, ചാലിയാർ, എടരിക്കോട്, ഒളമതിൽ, നന്നമ്പ്ര, വഴിക്കടവ്, ചുങ്കത്തറ, ഒളവട്ടൂർ, തവനൂർ, ആതവനാട്, നറുകര, ഏലംകുളം, തൂത, മൂന്നിയൂർ, എടയൂർ, പയ്യനാട്, പുൽപറ്റ, പൊന്മള, കോഡൂർ, തലക്കടത്തൂർ, പട്ടർക്കടവ്, താനൂർ, ഇരുമ്പുഴി, പാണ്ടിക്കാട്, മാറാക്കര, പുലാമന്തോൾ, കണ്ണമംഗലം, വളാഞ്ചേരി, കാളികാവ് എന്നിവിടങ്ങളിലെ ഓരോരുത്തർ. നാല്‌ കോഴിക്കോട്‌ സ്വദേശികളും ഓരോ തൃശൂർ, കോട്ടയം സ്വദേശികളും. 35,958 പേരെ നിരീക്ഷണത്തിലാക്കി. 

ഉറവിടമറിയാതെ 32 പേർ

ആരോഗ്യ പ്രവർത്തകരായ ഹാജിയാർപള്ളി സ്വദേശി (36), വെറ്റിലപ്പാറ സ്വദേശിനി (52), ആലിപ്പറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് (24), നേഴ്‌സിങ് അസിസ്റ്റന്റ് (41), കൊണ്ടോട്ടി സ്വദേശികൾ–-മൂന്ന്, ചേലേമ്പ്ര, തിരുനാവായ, വളാഞ്ചേരി, മഞ്ചേരി–-രണ്ട്, ചുങ്കത്തറ, തിരൂരങ്ങാടി, കടലുണ്ടി നഗരം, വടപുറം, പെരുവെള്ളൂർ, മൂന്നിയൂർ, മൊറയൂർ, എടപ്പറ്റ, പാലേമാട്, കുറ്റിപ്പുറം, വഴിക്കടവ്, കൽപകഞ്ചേരി, കാരക്കുന്ന്, മംഗലം, കുറ്റിപ്പാല, വണ്ടൂർ, എആർ നഗർ സ്വദേശികളായ ഓരോരുത്തർ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top