20 July Saturday
ജനദ്രോഹ കേന്ദ്ര ബജറ്റ്

തെരുവുകളിൽ യുവജനരോഷം

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

കേന്ദ്രസർക്കാർ ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ മലപ്പുറം ഹെഡ്‌ പോസ്‌റ്റോഫീസിലേക്ക്‌ നടത്തിയ മാർച്ച്‌

 
മലപ്പുറം
ജനദ്രോഹ കേന്ദ്ര ബജറ്റിനെതിരെ യുവജനരോഷമിരമ്പി. ജില്ലയിലെ 16 കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക‌് മുന്നിലായിരുന്നു ഡിവൈഎഫ‌്ഐ നേതൃത്വത്തിൽ പ്രതിഷേധം. 
 മലപ്പുറം ഹെഡ് പോസ്റ്റോഫീസ‌് മാർച്ച് ജില്ലാ സെക്രട്ടറി പി കെ മുബഷിർ ഉദ്ഘാടനംചെയ്തു. സി ടി റിയാസ് അധ്യക്ഷനായി. ടി സെയ്ഫുദ്ദീൻ സ്വാ​ഗതവും എ ജോഷിദ് നന്ദിയും പറഞ്ഞു. 
പെരിന്തൽമണ്ണ പോസ്റ്റോഫീസ‌് മാർച്ച‌്  ജില്ലാ പ്രസിഡന്റ് കെ ശ്യാമപ്രസാദ്  ഉദ്ഘാടനംചെയ്തു. പി ഷാജി അധ്യക്ഷനായി. കെ പി അനീഷ് സ്വാഗതവും ഇ ഷിജിൽ നന്ദിയും പറഞ്ഞു. വണ്ടൂരിൽ കെ റഹീം ഉദ്‌ഘാടനംചെയ്തു. പി അരുൺ അധ്യക്ഷനായി. ടി പ്രവീൺ, ടി ജുനൈദ്, പി ഷൈജു, കെ ലിഖിൻ എന്നിവർ സംസാരിച്ചു.
 തിരൂർ ഇൻകം ടാക്സ് ഓഫീസ‌് മാർച്ച‌് പി മുനീർ ഉദ്ഘാടനംചെയ്തു. കെ പി ഷാജിത് അധ്യക്ഷനായി. പി സുമിത് സംസാരിച്ചു. എസ് ഷബീറലി സ്വാഗതവും എം മിർഷാദ് നന്ദിയും പറഞ്ഞു.
എടക്കര ബിഎസ്എൻഎൽ ഓഫീസ‌് മാർച്ച‌് പി ഷെബീർ ഉദ‌്ഘാടനംചെയ്തു. പി കെ ജിഷ്ണു അധ്യക്ഷനായി. ഓട്ടോ–-ടാക്സി ജീവനക്കാരും സമരത്തിന് പിന്തുണയേകി. പി ജി സൂരജ്, സനൽ പാർലി, എ അനസ്  എന്നിവർ സംസാരിച്ചു.  സി ടി സലീം സ്വാഗതവും സി പി റഷാദ് നന്ദിയും പറഞ്ഞു. നിലമ്പൂർ ഹെഡ് പോസ്റ്റോഫീസ‌് മാർച്ച‌് സിപിഐ എം   ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ ഉദ്ഘാടനംചെയ്തു. ഇ അരുൺദാസ് അധ്യക്ഷനായി.  കെ എസ് അൻവർ, സുജീഷ് മഞ്ഞളാരി എന്നിവർ സംസാരിച്ചു. 
കുറ്റിപ്പുറം നാഷണൽ ഹൈവേ അസി. എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസിനുമുന്നിലായിരുന്നു പ്രതിഷേധം. സിപിഐ എം ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ ഉദ‌്ഘാടനംചെയ്തു. സി പി സുനിൽദാസ് അധ്യക്ഷനായി.  സി കെ ജയകുമാർ, അഡ്വ. ഐ വി രതീഷ്, കെ പി വിനോദ് എന്നിവർ സംസാരിച്ചു.
മഞ്ചേരി പോസ്റ്റോഫീസ‌് മാർച്ച‌് ജില്ലാ ട്രഷറർ അഡ്വ. കെ മുഹമ്മദ് ഷെരീഫ് ഉദ‌്ഘാടനംചെയ്തു. രതീഷ് കീഴാറ്റൂർ അധ്യക്ഷനായി. എം ജസീർ കുരിക്കൾ, എം റഹ്മാൻ, ഇ വിപിൻ, ബിനീഷ്,  വി പി ഹസ്‌കർ, രഞ‌്ജിത്ത്, പ്രജീഷ് രാജ്, ബാബു, ബൈജു, ലത്തീഫ് എന്നിവർ സംസാരിച്ചു.
  കലിക്കറ്റ് യൂണിവേഴ്സിറ്റി പോസ്റ്റോഫീസ‌് മാർച്ച‌് പി പ്രിൻസ് കുമാർ ഉദ്ഘാടനംചെയ്തു. എം ബൈജു അധ്യക്ഷനായി. പി വി അബ്ദുൾ വഹാബ്, സുരേന്ദ്രമോഹൻ, എം വീരേന്ദ്രകുമാർ, എ വിശാഖ് എന്നിവർ സംസാരിച്ചു. കൊളത്തൂർ ബിഎസ്എൻഎൽ ഓഫീസ‌് മാർച്ച് പി  അബ്ദുസമദ് ഉദ്ഘാടനംചെയ്തു, എം ഷൈജേഷ് അധ്യക്ഷനായി. കെ ടി നൗഫൽ സ്വാഗതം പറഞ്ഞു. താനൂരിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനംചെയ്തു. വിനേശൻ അധ്യക്ഷനായി. കെ വി എ കാദർ,  ടി വി അംജത്ത്, അനിൽകുമാർ എന്നിവർ സംസാരിച്ചു. ശിഹാബ് അമൻ സ്വാഗതവും പി ടി അക്ബർ നന്ദിയും പറഞ്ഞു.
പൊന്നാനി ചന്തപ്പടിയിൽ  ഏരിയാ സെക്രട്ടറി പി കെ ഖലീമുദ്ദീൻ ഉദ്ഘാടനംചെയ്തു. നൗഫൽ പൂക്കൈത അധ്യക്ഷനായി. വി പി പ്രബീഷ്, ബിൻസി ഭാസ‌്കർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top