20 September Friday

നവകേരള പുനർനിർമിതിക്കായി അണിചേരുക: കെജിഒഎ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

കെജിഒഎ ജില്ലാ ഇടക്കാല കൗൺസിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി പി സുധാകരൻ ഉദ്‌ഘാടനം ചെയ്യുന്നു

മലപ്പുറം
ജനപക്ഷ ബദൽ ഉയർത്തി നവകേരള നിർമിതിക്കായി അണിചേരാൻ കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജില്ലാ ഇടക്കാല കൗൺസിൽ ആഹ്വാനംചെയ‌്തു. 
ജനാധിപത്യ, മതനിരപേക്ഷ, പുരോഗമന മൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തുക, ശമ്പള പരിഷ്‌കരണ നടപടി ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കാനും തീരുമാനിച്ചു. 
സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി പി സുധാകരൻ ഉദ്‌ഘാടനംചെയ്‌തു. 
ജില്ലാ പ്രസിഡന്റ്‌ കുഞ്ഞിമമ്മു പറവത്ത്‌ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി പി ഉണ്ണി റിപ്പോർട്ട്‌ അവതരിപ്പിച്ചു. കെ എ അബ്ദുൽഗഫൂർ, സി അനീഷ്‌, പി സ്‌മിത, ഡോ. വെങ്കിടേഷ്‌, ഇ പ്രേമരാജൻ, അബ്ദുൾലത്തീഫ്‌, പ്രകാശ്‌ പുത്തൻ മഠത്തിൽ എന്നിവർ സംസാരിച്ചു.

 

പ്രധാന വാർത്തകൾ
 Top