19 October Saturday

മഴ: താനൂർ എടക്കടപ്പുറത്ത‌് അഞ്ച‌് വീടുകൾ തകർന്നു

സ്വന്തം ലേഖകൻUpdated: Wednesday Jun 12, 2019

താനൂര്‍ എടക്കടപ്പുറത്ത് കടലാക്രമണത്തില്‍ ഭാഗികമായി തകര്‍ന്ന വീട്‌

താനൂർ
എടക്കടപ്പുറം ഭാഗങ്ങളിൽ രൂക്ഷമായ കടലാക്രമണം. പത്തോളം വീടുകളിലേക്ക്  കടൽ കയറി. അഞ്ച‌് വീടുകൾ പൂർണമായും അഞ്ച് വീടുകൾ ഭാഗികമായും തകര്‍ന്നു. എടക്കടപ്പുറം മമ്മാലിക്കാനകത്ത് റഷീദ്, കൊടാപീടിയേക്കൽ അലീമ, ചേപ്പാൻ കടവത്ത് ഷംസു, ചെറിയ മൊയ്തീൻകാനകത്ത് കുഞ്ഞീവി, കമ്മാക്കാന്റെ പുരക്കൽ ഹനീഫ എന്നിവരുടെ വീടുകളാണ്  തകർന്നത്.
നാലുദിവമായി കടൽ പ്രക്ഷുബ്ധമാണ്. തിങ്കളാഴ്ചമുതൽ കടലാക്രമണം രൂക്ഷമായി.  വെള്ളം കയറി വീടുകൾ തകർന്നതോടെ പലരും  ബന്ധുവീടുകളിലേക്ക് താമസം മാറി.
അഞ്ചോളം വൈദ്യുതി തൂണുകളും കടൽക്ഷോഭത്തിൽ തകർന്നുവീണു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച വൈകിട്ടോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. എടക്കടപ്പുറം ഭാഗങ്ങളിൽ 50 മീറ്ററോളം കടൽ കയറിയിട്ടുണ്ട്.
ഇടവിട്ടുള്ള ഭാഗങ്ങളിൽ 200 മീറ്ററിൽ കടൽഭിത്തി ഇല്ലാത്തതാണ് കടൽ കയറ്റം രൂക്ഷമാകാൻ കാരണം. താനൂർ ഹാർബറിന്റെ നിർമാണപ്രവൃത്തി പൂർത്തിയാകാത്തതും കടൽക്ഷോഭത്തിന് കാരണമായി. എടക്കടപ്പുറം സ്കൂളിന് സമീപത്തെ കടൽഭിത്തിയില്ലാത്ത 50 മീറ്റർ ഭാഗത്തും കടൽ കയറിയിട്ടുണ്ട്. തകർന്ന വീടുകൾക്ക് മുന്നിലുണ്ടായിരുന്ന തെങ്ങുകൾ കടലെടുക്കാതിരിക്കാൻ ഇരുമ്പുകമ്പി ഉപയോഗിച്ച് കെട്ടിനിർത്തിയ സ്ഥിതിയിലായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top