തിരൂർ
ആട്ടിൻകൂട്, പശുത്തൊഴുത്ത്, കുതിരാലയം, എഗ് മ്യൂസിയം മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളിലും കൗതുകക്കാഴ്ചകൾ ഏറെ. സ്റ്റാളിലെത്തുന്ന ആരെയും ആകർഷിക്കുന്ന കാഴ്ച സൈക്കിളിൽ പ്രവർത്തിക്കുന്ന കറവയന്ത്രമാണ്. ചെലവ് കുറവാണെന്നതാണ് ഇതിന്റെ പ്രത്യേകത. മറ്റ് യന്ത്രങ്ങൾ വൈദ്യുതിയിൽ പ്രവർത്തിക്കുമ്പോൾ ഒരാൾ സൈക്കിൾ കയറിയിരുന്ന് ചവിട്ടണമെന്നുമാത്രം.
സ്റ്റാളിലുള്ള പശുവിന്റെ രൂപവും ആരുമൊന്ന് ശ്രദ്ധിക്കും. മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരനായ അരവിന്ദ് വാഴയൂർ പാഴ്വസ്തുക്കൾ ഉപയോഗിച്ചാണ് പശുവിന്റെ രൂപം നിർമിച്ചത്. എഗ് മ്യൂസിയത്തിൽ ഒട്ടകപ്പക്ഷി, എമു, ടർക്കി, താറാവ്, കോഴി, ഗിനി, കാട, പ്രാവ് അടക്കം പത്ത് പക്ഷികളുടെ മുട്ടകളാണ് ഉള്ളത്. മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും സ്റ്റാളിൽ വിവരിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..