16 July Tuesday
20 വരെ പ്രവർത്തിക്കും

വിലക്കുറവുമായി വിഷു‐ഈസ‌്റ്റർ ചന്തകൾ

സ്വന്തം ലേഖകൻUpdated: Friday Apr 12, 2019
മലപ്പുറം 
തെരഞ്ഞെടുപ്പ‌് പ്രചാരണങ്ങൾക്കിടയിലും  സപ്ലൈകോ വിഷു ‐ ഈസ‌്റ്റർ ചന്തകൾ സജീവം.  ഉത്സവകാലത്ത‌് പൊതുവിപണിയിൽ വിലക്കയറ്റം തടഞ്ഞ‌് ന്യായവിലയിൽ ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ പൊതുജനങ്ങൾക്ക‌് വിതരണംചെയ്യുന്ന ചന്തകൾ  20 വരെ പ്രവർത്തിക്കും. 
 ജില്ലയിൽ സപ്ലൈകോയുടെ നിയന്ത്രണത്തിലുള്ള 14 സൂപ്പർ മാർക്കറ്റുകളും രണ്ട‌് പീപ്പിൾസ‌് ബസാറുമാണ‌്  വിഷു ‐ ഈസ‌്റ്റർ ചന്തകളായി  പ്രവർത്തിക്കുക. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ‌്സിഡി നിരക്കിൽ ലഭ്യമാകുന്നതോടൊപ്പം മുപ്പതിലേറെ ഉൽപ്പന്നങ്ങൾ 10 മുതൽ 30 ശതമാനംവരെ വിലക്കുറവിൽ ഇവിടങ്ങളിൽനിന്ന‌് ജനങ്ങൾക്ക‌് വാങ്ങാനാകും. 
 വിൽപ്പനശാലകളിൽ മുഴുവൻ സാധനങ്ങളും ആവശ്യാനുസരണം സ‌്റ്റോക്കെത്തിച്ചിട്ടുണ്ട‌്. 
അരി, പഞ്ചസാര, ഉഴുന്ന്, പരിപ്പ്, ചെറുപയർ, കടല, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെയാണ‌് സബ്‌സിഡി നിരക്കിൽ ലഭിക്കുക.
വിഷു ‐ ഈസ‌്റ്റർ ചന്തകൾക്ക‌ുപുറമെ ജില്ലയിലാകെ സപ്ലൈക്കോക്ക‌ുകീഴിൽ 113 മാവേലി സ‌്റ്റോറുകളിലും സബ‌്സിഡി ഇനത്തിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകും. ഇതോടൊപ്പം വിവിധ കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക‌് ഉത്സവ കാലത്ത‌് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട‌്. 
വില (സബ‌്സിഡി നിരക്കിൽ)
മട്ട‐ 24, ജയ‐ 25, പച്ചരി‐ 23, പഞ്ചസാര‐ 22, വെളിച്ചെണ്ണ‐ 46 (അരക്കിലോ), 
ചെറുപയർ –- 59, വൻപയർ‐ 45, തുവരപ്പരിപ്പ‌്‐ 49, ഉഴുന്നുപരിപ്പ‌്‐ 60, മുളക‌്‐ 75, മല്ലി‐ 75.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top