20 May Monday

തിളച്ചുയർന്നു തീപ്പാട്ട്

സ്വന്തം ലേഖകൻUpdated: Friday Apr 12, 2019
വേങ്ങര
‘‘വി പി സാനുവിനൊരു വോട്ട‌് 
മലപ്പുറത്തിനൊരു വോട്ട‌്
വികസനത്തിനൊരു പാട്ട‌്
ഹൃദയപക്ഷത്തിനൊരു വോട്ട‌്... 
തീപ്പാട്ട‌് സംഗീതസംഘത്തിലെ സമര സംഗീത ഗായകരുടെ പാട്ടിന‌് വിദ്യാർഥികളാകെ താളമിട്ടു. മുഷ്ഠിചുരുട്ടി മുദ്രാവാക്യംവിളിച്ചും ചെങ്കൊടി വാനിലുയർത്തിയും അവർ നൃത്തംചവിട്ടി. പാട്ടിലൂടെ അവർ പറഞ്ഞു–- മലപ്പുറത്തുനിന്ന‌് വി പി സാനുവിനെ പാർലമെന്റിലെത്തിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി. വേങ്ങരയിൽ എസ‌്എഫ‌്ഐ  സംഘടിപ്പിച്ച വിദ്യാർഥി പാർലമെന്റിന്റെ ഭാഗമായിട്ടായിരുന്നു  ‘തീപ്പാട്ട‌്’ സംഘത്തിന്റെ പരിപാടി. ജവഹർലാൽ നെഹ‌്റു, പോണ്ടിച്ചേരി, ഹൈദരബാദ‌് യൂണിവേഴ‌്സിറ്റികളിലെ വിദ്യാർഥികളും പൂർവവിദ്യാർഥികളും വി പി സാനുവിന്റെ സ‌്നേഹിതരുമാണ‌്  സംഘത്തിലുണ്ടായിരുന്നത‌്. പത്തോളം കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. വെള്ളിയാഴ‌്ച വൈകിട്ട‌് അഞ്ചിന‌് മലപ്പുറം കിഴക്കേത്തലയിലും അവർ പാട്ടുമായെത്തും. 
വിദ്യാർഥി പാർലമെന്റിന‌് മുന്നോടിയായി കുറ്റാളൂരിൽനിന്ന‌് ആരംഭിച്ച  റാലിയിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന‌് ആയിരക്കണക്കിന‌് വിദ്യാർഥികൾ അണിചേർന്നു. എസ‌്എഫ‌്ഐ കേന്ദ്ര കമ്മിറ്റിയംഗം നിധീഷ‌് നാരായണൻ, എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top