17 August Saturday

ഒപ്പമുണ്ടാകുമെന്നും

ബഷീര്‍ അമ്പാട്ട്Updated: Friday Apr 12, 2019
കൊണ്ടോട്ടി 
ചുള്ളിക്കോട്ടെ സ്വീകരണകേന്ദ്രത്തിൽനിന്ന‌്  അൽപ്പംമാറി ലക്ഷംവീട് കോളനിയിലെ അമ്പതോളം സ്ത്രീകൾ സ്ഥാനാർഥിയെ കാത്തുനിൽക്കുന്നു. സാനു എത്തിയതോടെ സംസ്ഥാന സർക്കാർ നൽകുന്ന എല്ലാ ആനുകൂല്യങ്ങൾക്കും നന്ദിയറിയിച്ച‌് അവർ സ‌്നേഹം പ്രകടിപ്പിച്ചു. "സാനു മോനെ  മോൻ എംപിയായാൽ ഞങ്ങളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരം ഉണ്ടാക്കണം'–- പാത്തുമ്മയുടെ വാക്കുകൾ. ‘എല്ലാം പരിഹരിക്കുമെന്ന‌്' കൈപിടിച്ച‌് സാനു ഉറപ്പുനൽകി. ഇതിനിടെ ചുള്ളിേക്കോട്ടെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്യണമെന്ന് പ്രവർത്തകർ. ഉദ്ഘാടനത്തിനുശേഷം സ്വീകരണ സ്ഥലത്തെത്തിയപ്പോൾ ചുവന്ന വത്തക്ക സമ്മാനിച്ചു. 
 കൊണ്ടോട്ടി നിയോജക മണ്ഡലത്തിലായിരുന്നു  മലപ്പുറം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി പി സാനുവിന്റെ വ്യാഴാഴ്ചത്തെ പര്യടനം. രാവിലെ എട്ടരയോടെ തനിയംപുറത്തായിരുന്നു തുടക്കം. ലക്ഷംവീട് കോളനിപോലുള്ള ഇടങ്ങൾ കാണാത്ത ലീഗ‌്  ജനപ്രതിനിധികൾക്ക് മറുപടി നൽകുമെന്ന് വോട്ടർമാരുടെ ഉറപ്പ‌്. 
   വിളയിലെ സ്വീകരണത്തിലേറെയും  തൊഴിലാളികളായിരുന്നു. പറപ്പൂരിൽ  സ്ഥാനാർഥിയെ വരവേറ്റത‌് എസ‌്എഫ‌്ഐ, ബാലസംഘം പ്രവർത്തകർ. ചെറിയ പറമ്പ്, ചീക്കോട്, പള്ളിപ്പടി, കൊളമ്പലം, എടവണ്ണപ്പാറ, പണിക്കരപുറായ, വാലില്ലാപ്പുഴ, മുണ്ടുമുഴി, ചെറുവട്ടൂർ എന്നിവിടങ്ങളിലും വോട്ടഭ്യർഥിച്ചു. 
പ്രാഥമികാരോഗ്യകേന്ദ്രം സംസ്ഥാന സർക്കാർ കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റിയതിലുള്ള സന്തോഷത്തിലായിരുന്നു വാഴക്കാട്ടുകാർ. മഹാപ്രളയത്തിൽ തകർന്ന  ആശുപത്രിയെ പെട്ടന്ന് കരകയറ്റിയ സർക്കാരിനോടുള്ള കടപ്പാടായിരുന്നു എല്ലാ മുഖങ്ങളിലും. വാഴയൂർ പഞ്ചായത്ത് ഭരണസമിതിയും സംസ്ഥാന സർക്കാരും വികസനത്തിന്റെ വെളിച്ചംവീശിയ മുണ്ടകാശേരി കോളനി കൂടെയുണ്ടാകുമെന്ന‌് വാക്കുനൽകി. 
കാരാട‌് മുത്തുക്കുടചൂടിയ പ്രവർത്തകർ വരവേറ്റു. കത്തുന്ന ചൂടിലും തളരാതെ ആവേശപ്പൂക്കളുമായി നാടാകെ. വാഴയൂരിൽ കെ അഖിൽ താൻ വരച്ച സാനുവിന്റെ രേഖാചിത്രം കൈമാറി. 
മേലേപുതുക്കോട്, പെരിങ്ങാവ്, പൂച്ചാൽ, കുറിയേടം, മിനി എസ്റേററ്റ്, ചേവായൂർ, പുളിക്കൽ, ആന്തിയൂർക്കുന്ന്, ചെവിട്ടാണിക്കുന്ന്, ചെറുമുറ്റം, കൊട്ടപ്പുറം, പനയംപറമ്പ്, മൈലാടി, കൊണ്ടോട്ടി, ചിറയിൽ, മേലേപറമ്പ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം രാത്രി വൈകിയാണ് കോളനി റോഡിൽ സമാപിച്ചത്.
 വിവിധ സ്വീകരണകേന്ദ്രങ്ങളിൽ എൻ പ്രമോദ് ദാസ്, പി ജിജി, പി കെ മോഹൻദാസ്, രഹന സ ബീന, എം ശ്രീജിത്ത്, വിപിൻ മഞ്ചേരി, അസീസ് ബാവ, പുലത്ത് കുഞ്ഞു, അസ്ലം ഷേർഖാൻ, അയ്യപ്പൻകുട്ടി എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top