കരിപ്പൂർ
കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്റെ ബാഗേജിൽനിന്ന് ഒരു ലക്ഷം രൂപയുടെ ഐ ഫോണും വാച്ചും നഷ്ടപ്പെട്ടതായി പരാതി. അരീക്കോട് ചെമ്രക്കാട്ടൂർ വെള്ളേരി സ്വദേശി മുഹമ്മദ് നസീലിന്റെ മൊബൈലാണ് കാണാതായത്. റിയാദിൽനിന്നും സ്പൈസ് ജെറ്റ് വിമാനത്തിലാണെത്തിയത്. പരിശോധന കഴിഞ്ഞ് ബാഗേജ് ലഭിച്ചപ്പോൾ തുറന്ന നിലയിലായിരുന്നുവെന്ന് യാത്രക്കാരൻ പറഞ്ഞു.
ബാഗിന് തൊട്ടുപിന്നാലെ കൺവെയർ ബെൽറ്റ് വഴി ഐ ഫോണിന്റെ ബോക്സും എത്തി. അതും പൊട്ടിച്ച നിലയിലായിരുന്നു. ബോക്സിലെ മറ്റ് സാമഗ്രികളൊന്നും നഷ്ടപ്പെട്ടിട്ടില്ല–- ടെർമിനൽ മാനേജർക്കും കരിപ്പൂർ പൊലീസിനും നൽകിയ പരാതിയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..