05 December Thursday

ദക്ഷിണേന്ത്യൻ അന്തർ സർവകലാശാല വനിതാ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിന് തുടക്കം

സ്വന്തം ലേഖകൻUpdated: Monday Nov 11, 2019

ദക്ഷിണേന്ത്യൻ അന്തർ സർവകലാശാല വനിതാ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനംചെയ്‌ത മന്ത്രി കെ ടി ജലീൽ കളിക്കാരെ പരിചയപ്പെടുന്നു

തേഞ്ഞിപ്പലം
ദക്ഷിണേന്ത്യൻ അന്തർ സർവകലാശാല വനിതാ ഹാൻഡ്ബോൾ  ചാമ്പ്യൻഷിപ്പിന് കലിക്കറ്റ് സർവകലാശാലയിൽ തുടക്കം.  നാല് കോർട്ടുകളിലായി നടക്കുന്ന മത്സരത്തിൽ ആദ്യദിനം പത്ത് മത്സരം പൂർത്തിയായി. 
ബാംഗ്ലൂർ സർവകലാശാല, ജവഹർലാൽ നെഹ്റു ടെക്നോളജിക്കൽ  സർവകലാശാലയെ കീഴടക്കി (21–-8). വിക്രമസിംഹപുരി സർവകലാശാലക്കെതിരെ കൂവമ്പു സർവകലാശാല വിജയം നേടി (28-–-11). വാറംഗൽ കാകത്തിയ സർവകലാശാലയും  റാണി ചിന്നമ്മ സർവകലാശാലയും തമ്മിലുള്ള കടുത്ത പോരാട്ടത്തിൽ റാണി ചിന്നമ്മയും (23-–-21)  കർണാടക ദേവൻഗിരി സർവകലാശാലയും ഡിണ്ടിഗൽ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടും തമ്മിലുള്ള മത്സരത്തിൽ ഡിണ്ടിഗലും (21 -–-5) ജയിച്ചു. 
ബെൽഗാവി വിശ്വേശരയ്യ ടെക്നോജിക്കൽ സർവകലാശാലയുടെ ജയം (23–--1) കടപ്പ യോഗി വേ മന സർവകലാശാലക്കെതിരെയായിരുന്നു. നൽഗൊണ്ട മഹാത്മാഗാന്ധി സർവകലാശാല അനന്തപുരി ജെഎൻടി (30-–-13)യെയും മധുരൈ കാമരാജ് സർവകലാശാല,  മച്ചിലിപട്ടണം കൃഷ്ണ സർവകലാശാലയെയും തോൽപ്പിച്ചു (33–-9).  
മാംഗ്ലൂർ സർവകലാശാലയും ആചാര്യ നാഗാർജുന സർവകലാശാലയും എതിരാളികൾ എത്താത്തതിനാൽ നേരിട്ട്‌ രണ്ടാം റൗണ്ടിന്‌ യോഗ്യത നേടി.
ചാമ്പ്യൻഷിപ്പ് മന്ത്രി  കെ ടി ജലീൽ ഉദ്ഘാടനംചെയ്തു. വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ്‌ ബഷീർ അധ്യക്ഷനായി. കെ കെ ഹനീഫ, അഡ്വ. ടോം കെ തോമസ്, ഡോ. വിവേക് ചൗധരി എന്നിവർ സംസാരിച്ചു. ഡോ. വി പി സക്കീർ ഹുസൈൻ സ്വാഗതവും ഡോ. കെ പി മനോജ് നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top