08 December Sunday

നാടെങ്ങും നബിദിന റാലി

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

ഇഹ്‌യാഉൽ ഉലും മദ്രസ പഴമള്ളൂർ സൗത്തിന്റെ നേതൃത്വത്തിൽ നടന്ന നബിദിനറാലി

മലപ്പുറം
പ്രവാചകൻ മുഹമ്മദ് നബിയുടെ 1494-ാം ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹൽ കമ്മിറ്റികൾ, സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ നബിദിന സന്ദേശ റാലികളും ഘോഷയാത്രകളും നടന്നു. രാവിലെ മദ്രസാ അങ്കണത്തില്‍ പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
 തുടര്‍ന്ന് ഘോഷയാത്രകളും കുട്ടികളുടെ കലാപരിപാടികളും നടന്നു. ഘോഷയാത്രക്ക് സ്വീകരണം നൽകി. പങ്കെടുത്തവർക്ക് പാനീയങ്ങളും മധുരപലഹാരങ്ങളും വിതരണംചെയ്തു. കീർത്തന കാവ്യങ്ങൾ, നബി സ്‌നേഹ പ്രഭാഷണം, അറബന, ദഫ് മേളങ്ങൾ, സ്‌കൗട്ട് പരേഡുകൾ, ഫ്ലവർ ഷോ, ഫ്ലാഗ്- പ്ലക്കാർഡ് പ്രദർശനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ റാലിക്ക് മാറ്റുകൂട്ടി. മദ്രസകളിൽ മൗലീദ് പാരായണവും അന്നദാനവും നടന്നു.വൈകിട്ട് വിദ്യാർഥികളുടെ കലാപരിപാടികളും ദഫ് പ്രദർശനവും ഫ്ലവർ ഷോകളും മദ്രസാ അങ്കണങ്ങളിൽ നടന്നു.  മഹൽ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പരിപാടികൾ വരുംദിവസങ്ങളിൽ നടക്കും.
പ്രധാന വാർത്തകൾ
 Top