03 December Friday

അവധി ദിവസങ്ങളിലും 
തുറന്ന്‌ കലിക്കറ്റ്‌ 
പരീക്ഷാഭവൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021
തേഞ്ഞിപ്പലം 
കോവിഡ് പ്രത്യേക പരീക്ഷകളുടെ നടത്തിപ്പിനായി രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും തുറന്നു പ്രവർത്തിച്ച് കലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷാ ഭവൻ. അഞ്ച്, ആറ് സെമസ്റ്റർ ബിരുദക്കാർക്കായി നടത്തുന്ന കോവിഡ് പ്രത്യേക പരീക്ഷകളാണ് അവധി ദിവസങ്ങളിലും നടന്നത്. 
ക്യാമ്പസിനകത്തെ കേന്ദ്രങ്ങളിൽ ഒരുക്കിയ പരീക്ഷകളിൽ അറുന്നൂറിലധികം പേർ എഴുതുന്നുണ്ട്. പരീക്ഷാ കൺട്രോളറുടെ ഓഫീസ് നേരിട്ടാണ്   നടത്തിപ്പ്.  13 വരെ പരീക്ഷകൾ തുടരും. ആറാം സെമസ്റ്റർ ബിരുദ ഗ്രേഡ് കാർഡുകൾ നൽകുന്നതിനുള്ള ജോലികളും അവധി ദിവസങ്ങളിൽ പുരോഗമിക്കുന്നുണ്ട്. നൂറോളം ജീവനക്കാരാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയതെന്ന് പരീക്ഷാ കൺട്രോളർ ഡോ. സി സി ബാബു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top