30 November Tuesday

രാമംകുത്ത് ഹനീഫക്ക് സ്‌നേഹാദരം

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

ലൈറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ ഉപഹാരം സംസ്ഥാന ജനറല്‍ സെക്രട്ടറി 
കെ എസ് സുനിൽകുമാർ ഹനീഫയ്ക്ക് കൈമാറുന്നു

നിലമ്പൂർ
സത്യസന്ധതയ്‌ക്ക്‌ മാതൃകയായ നിലമ്പൂരിലെ ഓട്ടോ ഡ്രൈവർ രാമംകുത്ത് ഹനീഫയെ ലൈറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എസ് സുനിൽകുമാർ ഹനീഫയുടെ വീട്ടിലെത്തി ഉപഹാരം കൈമാറി. വീട്ടിച്ചാലിൽ സ്വദേശിനി അൻസയുടെ മകളുടെ നഷ്‌ടപ്പെട്ട പാദസരം തിരിച്ച്‌ നൽകിയതിനാണ്‌ ആദരം. നാലുവർഷം മുമ്പാണ്‌ പാദസരം ഓട്ടോയിൽ കളഞ്ഞുപോയത്‌. പിന്നീട്‌ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.  ഇതിനിടെ കഴിഞ്ഞ ദിവസമാണ്‌  അൻസ ഹനീഫയുടെ ഓട്ടോയിൽ  കയറി യാത്ര ചെയ്‌തത്‌. യാത്രയ്‌ക്കിടയിൽ വർഷങ്ങൾക്ക് മുമ്പ് പാദസരം  നഷ്ടപ്പെട്ട കാര്യം അൻസ പറഞ്ഞു. യഥാർഥ ഉടമയെ തിരിച്ചറിഞ്ഞ ഫനീഫ ഓട്ടോ കഴുകുമ്പോൾ ആഭരണം ലഭിച്ചകാര്യം അറിയിച്ചു. ഉടൻ വീട്ടിൽ സൂക്ഷിച്ച പാദസരം തിരിച്ച് ഏൽപ്പിച്ചു. അനുമോദന ചടങ്ങിൽ ജില്ലാ സെക്രട്ടറി വി പി അനിൽ, ഏരിയാ പ്രസിഡന്റ് കക്കാടൻ റഹിം, ജില്ലാ കമ്മിറ്റി അം​ഗങ്ങളായ കെ പി ഫൈസൽ, ടി പി മുരളീധരൻ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top