27 October Wednesday

ഡിവൈഎഫ്‌ഐ റിലേ സത്യഗ്രഹം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 11, 2021

ഡിവൈഎഫ്ഐ റിലേ സത്യഗ്രഹ സമാപനത്തോടനുബന്ധിച്ച് മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ ചക്രസ്തംഭനം

മലപ്പുറം
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്‌ഐ  ആരംഭിച്ച റിലേ സത്യഗ്രഹ സമരം സമാപിച്ചു. ഇന്ധനവില വർധന, തൊഴിലില്ലായ്‌മ, വാക്‌സിൻ നയം എന്നീ വിഷയങ്ങളുയർത്തി ആറ്‌ മുതൽ ബ്ലോക്ക്‌ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക്‌ മുന്നിലായിരുന്നു പ്രതിഷേധം. സമാപന ദിവസമായ വെള്ളി വൈകിട്ട് നാല്‌ മുതൽ 4.10 വരെ സമര കേന്ദ്രങ്ങൾക്ക്‌ മുന്നിൽ ചക്രസ്‌തംഭന സമരം സംഘടിപ്പിച്ചു.
അരീക്കോട് ജില്ലാ പ്രസിഡന്റ്‌ കെ ശ്യാംപ്രസാദ് സമാപന ദിവസത്തെ സമരം ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ മുഹമ്മദ് ഷെരീഫ് മഞ്ചേരിയിലും പി മുനീർ താനൂരിലും ഉദ്ഘാടനംചെയ്തു. ചമ്രവട്ടത്ത് ജില്ലാ കമ്മിറ്റി അംഗം ബിൻസി ഭാസ്കർ, എടപ്പാളിൽ എം മുസ്തഫ, വളാഞ്ചേരിയിൽ വി പി സക്കറിയ, പെരിന്തൽമണ്ണയിൽ സി ദിവാകരൻ, തിരൂരിൽ അഡ്വ. യു സൈനുദ്ദീൻ, ചേളാരിയിൽ പി പ്രിൻസ് കുമാർ, കൊണ്ടോട്ടിയിൽ പ്രഹ്ലാദകുമാർ, കോട്ടക്കലിൽ തയ്യിൽ അലവി, മലപ്പുറത്ത് കെ മജ്നു, നിലമ്പൂരിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ വിജയകുമാർ, എടക്കരയിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് കെ ആന്റണി, വണ്ടൂരിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ടോം കെ തോമസ്, അങ്ങാടിപ്പുറത്ത് മുൻ ജില്ലാ സെക്രട്ടറി പി കെ അബ്ദുള്ള നവാസ് എന്നിവരും ഉദ്ഘാടനംചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top