17 September Tuesday
കരുതലോടെ യുവത

പ്രളയദുരിതത്തിൽ ആശ്വാസമായി "ഓണപ്പുടവ 2019'

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019

ഡിവൈ എഫ് ഐ വസ്ത്രശാല ഓണപ്പുടവ 2019 " ജില്ലാ സെക്രട്ടറി പി കെ മുബഷിർ ഉദ്ഘാടനംചെയ്യുന്നു

 

  
എടക്കര
ഉരുളും പ്രളയവും നാശംവിതച്ച പോത്ത്കല്ലിലെ  ദുരിതബാധിതർക്ക്‌ ആശ്വാസത്തിന്റെ തലോടലായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച "ഓണപ്പുടവ 2019'.   ദുരന്തമുഖത്ത് യുവജനങ്ങൾ നടത്തുന്ന തുടർപദ്ധതികളുടെ ഭാഗമായാണ് പോത്ത്കല്ലിൽ സൗജന്യ വസ്ത്രശാല തുടങ്ങിയത്.   ജില്ലാ സെക്രട്ടറി പി കെ മുബഷിർ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി ഷെബീർ അധ്യക്ഷനായി. 
ആ​ഗസ്ത്  12 വരെ സൗജന്യ വസ്‌ത്രശാല പ്രവർത്തിക്കും. ഉദ്ഘാടന നാളിൽതന്നെ ദുരിതബാധിത മേഖലയിലെ നിരവധിപേർ വസ്ത്രം  വാങ്ങാനെത്തി.  ദുരന്തം പെയ്തിറങ്ങിയ ദിവസംമുതൽ ഡിവൈഎഫ്ഐ  സമാനതകളില്ലാത്ത പ്രവർത്തനമാണ് കാഴ്ചവച്ചത്.  വീടുകളിലെ വയറിങ്, പ്ലമ്പിങ് തുടങ്ങി കിണർ ശുദ്ധീകരണംവരെ നടത്താൻ യുവാക്കൾ മുന്നിട്ടിറങ്ങി. മുത്തപ്പൻമലയിലെ രക്ഷാപ്രവർത്തനത്തിലും യുവത മാതൃകയായി. വെള്ളം കയറി കേടായ ബൈക്കുകൾ സൗജന്യമായി റിപ്പയർചെയ്ത് നൽകി. വടക്കൻ പറവൂരിലെ  മോട്ടോർ മെക്കാനിക്കുകളായ 20 യുവാക്കളടങ്ങിയ സംഘം 300ൽ അധികം ബൈക്കുകൾ പ്രവർത്തനക്ഷമമാക്കി.  മലയോരത്താകെ  5000 ഓണക്കിറ്റുകളാണ് ഡിവൈഎഫ്ഐ വിതരണംചെയ്തത്.  നേതാക്കളായ അഡ്വ. മുഹമ്മദ് ഷെരീഫ്, പി ഷെബീർ, സിപിഐ എം  ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് സി കരുണാകരൻപിള്ള, എ പി അനിൽ, സി ടി സലീം, ശശികുമാർ എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top