മലപ്പുറം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടക്കുന്ന പഴയ പത്രങ്ങളുടെ ശേഖരണം തുടരുന്നു.
പ്രവർത്തകർ വീടുകളിലെത്തി ശേഖരിക്കുന്ന പഴയ പത്രങ്ങൾ വിൽപ്പന നടത്തി പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതാണ് ക്യാമ്പയിൻ.
ഡിവൈഎഫ്ഐ മലപ്പുറം ബ്ലോക്കിൽ ശേഖരിച്ച ആദ്യ ലോഡ് പത്രം തമിഴ്നാട്ടിലെ പുനരുപയോഗകേന്ദ്രത്തിലേക്ക് അയച്ചു. കുന്നുമ്മൽ ജൂബിലി റോഡിലെ ഇറക്കുങ്ങൽ മുസ്തഫയുടെ എംഎസ് ടവറിലാണ് കലക്ഷൻ കേന്ദ്രം പ്രവർത്തിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..