21 October Monday

വിദ്യാർഥികൾക്കായി പാസ് വേഡ് -ശിൽപ്പശാല

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2019

 

മലപ്പുറം 
കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുല്ലാനൂർ വിഎച്ച്എസ്ഇയിൽ ന്യൂനപക്ഷ വിദ്യാർഥികൾക്കായി ശിൽപ്പശാല സംഘടിപ്പിച്ചു. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ  വിഭാഗങ്ങളിലെ വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വ വികസനമാണ്‌ ലക്ഷ്യം. പാസ് വേഡ് -2019 എന്ന  ശിൽപ്പശാലയിൽ തെരഞ്ഞെടുത്ത നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. 
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡ​ന്റ് സക്കീന പുൽപ്പാടൻ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ്‌ കെ മൻസൂർ  അധ്യക്ഷനായി. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ വി നിഷ, പഞ്ചായത്തംഗം കെ അജിത, പെരിന്തൽമണ്ണ സിസിഎംവൈ പ്രിൻസിപ്പൽ റജീന, ജമാലുദ്ദീൻ എന്നിവര്‍ സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഖമറുന്നീസ, ഡോ. ഫജർ, നിസാം, ഷുക്കൂർ മുഹാഫിസ് എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top