05 August Wednesday

വാക്സിന്‍ സ്റ്റോര്‍ പുതിയ കെട്ടിടത്തില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

 

മലപ്പുറം
ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജില്ലാ വാക്സിൻ ആൻഡ് ഫാമിലി വെൽഫെയർ സ്റ്റോർ കലക്ടറേറ്റിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പ്രതിരോധ കുത്തിവയ്പിനുള്ള വാക്‌സിനുകൾ, പകർച്ചവ്യാധികൾക്കുള്ള വാക്‌സിനുകൾ എന്നിവ പ്രത്യേകമായി സൂക്ഷിക്കാനുള്ള  സൗകര്യം സ്റ്റോറിൽ  ഒരുക്കി. 
 പിപിഇ കിറ്റ്, എൻ 95 മാസ്‌കുകൾ, ത്രീ ലെയർ മാസ്‌കുകൾ, കോവിഡ് സ്രവ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന വൈറൽ ട്രാൻസ്പോർട്ട് മീഡിയ, സിറിഞ്ച് എന്നിവയും സ്റ്റോറിൽ സൂക്ഷിക്കാം. 
കോഴിക്കോട് റീജണൽ വാക്സിൻ സ്റ്റോറിൽനിന്ന്  എത്തിക്കുന്ന മരുന്നുകൾ ജില്ലാ വാക്‌സിൻ സ്റ്റോർ വഴി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ എത്തിക്കും. വാക്സിൻ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന വാക്ക് -ഇൻ- കൂളർ സൗകര്യങ്ങളും സ്റ്റോറിൽ ഒരുക്കി. രണ്ട് മുതൽ എട്ട് ഡിഗ്രിയിലാണ് വാക്‌സിനുകൾ സ്റ്റോറിൽ സൂക്ഷിക്കുന്നത്. നിലവിൽ 117 കോൾഡ് ചെയിൻ പോയിന്റുകളാണ്  ജില്ലയിലുള്ളത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top