24 August Saturday

യൂത്ത‌് ലീഗ‌്-–-യുഡിഎസ‌്എഫ‌് അക്രമം: 5 എസ്എഫ്ഐ പ്രവർത്തകർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

 

തിരൂരങ്ങാടി
ചേളാരിയിലുള്ള തിരൂരങ്ങാടി പോളിടെക്നിക്കിൽ വിദ്യാർഥികൾക്കുനേരെ പുറത്തുനിന്നെത്തിയ യൂത്ത് ലീഗുകാരുടെ സഹായത്തോടെ യുഡിഎസ്എഫ് അക്രമം. 
അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്ക‌് പരിക്കേറ്റു. യൂണിറ്റ് പ്രസിഡന്റ‌് അശ്വന്ത്, സെക്രട്ടറി പി അർജുൻ, ടി പി ശ്രീരാഗ്, എം രാഗേഷ്,  കെ കെ സഞ‌്ജയ് എന്നിവർക്കാണ‌് പരിക്കേറ്റത്. 
ഇവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.  അശ്വന്തിന്റെ കൈയുടെ എല്ലിന‌് ചതവുണ്ട്. പുതിയ വിദ്യാർഥികളെ വരവേൽക്കുന്നതിന്റെ ഭാഗമായി എസ്എഫ്ഐ കൊടിതോരണം ഉപയോഗിച്ച് ക്യാമ്പസ് അലങ്കരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി യൂത്ത് ലീഗുകാരുടെ സഹായത്തോടെ എംഎസ്എഫുകാർ ഇത് നശിപ്പിച്ചു. വിദ്യാർഥികൾ വീണ്ടും തോരണങ്ങൾ കെട്ടി. ബുധനാഴ്ച രാവിലെ യുഡിഎസ്എഫുകാർ നശിപ്പിച്ചു. ഇത് ചോദ്യംചെയ്ത അശ്വന്തിനെ കൂട്ടംചേർന്ന് ആക്രമിച്ചു. യുഡിഎസ്എഫുകാർ വിളിച്ചുവരുത്തിയ യൂത്ത് ലീഗുകാരും മർദനം അഴിച്ചുവിട്ടു. അശ്വന്തിനെ രക്ഷിക്കാനെത്തിയ എസ്എഫ്ഐ പ്രവർത്തരെയും സംഘം ആക്രമിക്കുകയായിരുന്നു. മുസ്ലിംലീഗ് നേതാവ‌ായിരുന്ന അവുക്കാദർകുട്ടി നഹയുടെ പേരിലുള്ള തിരൂരങ്ങാടി പോളിടെക്നിക്ക് ഭരിക്കുന്നത് എസ്എഫ്ഐയാണ്. ഇതിലുള്ള അസഹിഷ്ണുതയാണ് പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ അധ്യയന വർഷാരംഭത്തിൽത്തന്നെ ക്യാമ്പസിനെ സംഘർഷഭരിതമാക്കാനുള്ള യുഡിഎസ‌്എഫ‌് നീക്കത്തിന‌ുപിന്നിൽ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top