25 August Sunday

കലിക്കറ്റിൽ ജീവനക്കാരുടെ അവകാശദിനാചരണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

അവകാശദിനാചരണ ഭാഗമായി കലിക്കറ്റ് സർവകലാശാലയിൽ നടന്ന യോഗത്തിൽ കെ സുബ്രഹ്മണ്യൻ സംസാരിക്കുന്നു

തേഞ്ഞിപ്പലം
അവകാശദിനാചരണ ഭാഗമായി  കലിക്കറ്റ് സർവകലാശാലയിൽ എംപ്ലോയീസ് യൂണിയൻ ആഭിമുഖ്യത്തിൽ ജീവനക്കാർ പ്രകടനവും യോഗവും നടത്തി.
അസി. ലൈബ്രേറിയൻ തസ്തിക യൂണിവേഴ്സിറ്റി ലൈബ്രറി ജീവനക്കാരുടെ പ്രൊമോഷൻ തസ്തികയായി നിലനിർത്തുക, യുഡിഎഫ് സർക്കാർ നിഷേധിച്ച എൽടിസി പുനഃസ്ഥാപിക്കുക, സർവകലാശാലകളിൽ ഒഴിവുള്ള എല്ലാ തസ്തികയിലേക്കും സ്ഥിര നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. 
യോഗത്തിൽ  ടി സബീഷ്, കെ സുബ്രഹ‌്മണ്യൻ, വി എസ് നിഖിൽ, വിനോദ് എൻ നീക്കാമ്പുറത്ത് എന്നിവർ സംസാരിച്ചു. 
കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് കേരളയുടെ ആഹ്വാനപ്രകാരമാണ്  അവകാശദിനാചരണം.
പ്രധാന വാർത്തകൾ
 Top