19 June Saturday

കത്തുന്നു രോഷം

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

ഇന്ധനവില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിനെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ കൃഷ്ണപ്രദീപ് ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ രോഷം അണയുന്നില്ല. മഹാമാരിക്കാലത്ത്‌ കോർപറേറ്റുകൾക്കൊപ്പംനിന്ന്‌ ജനങ്ങളെ കൊള്ളയടിക്കുന്ന ബിജെപി സർക്കാരിനെതിരെ വ്യാഴാഴ്ചയും പ്രതിഷേധം ആളിക്കത്തി. 

ഓട്ടോ- ടാക്സി ലൈറ്റ്‌ മോട്ടോർ വർക്കേഴ്‌സ്‌ ഫെഡറേഷൻ, എഫ്‌എസ്‌ഇടിഒ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ്‌ മാനദണ്ഡംപാലിച്ചായിരുന്നു സമരം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top