15 May Saturday

രോഗബാധിതരുടെ എണ്ണം 
500 കടന്നു

വെബ് ഡെസ്‌ക്‌Updated: Sunday Apr 11, 2021
മലപ്പുറം 
ജില്ലയിൽ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും 500 കവിഞ്ഞു. ശനിയാഴ്ച 549 പേർക്ക്‌ വൈറസ് ബാധ സ്ഥിരീകരിച്ചു. മാർച്ച് 22ന് വൈറസ്ബാധിതരുടെ എണ്ണം 100ൽ താഴെയെത്തിയശേഷമാണ് ഇപ്പോൾ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയത്. 528 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ ഒമ്പതുപേർക്കും രോഗംബാധിച്ചു. നാലുപേർ വിവിധ വിദേശ രാജ്യങ്ങളിൽനിന്നും എട്ടുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും ജില്ലയിൽ തിരിച്ചെത്തിയവരാണ്. 304 പേർ വിദഗ്ധ ചികിത്സയ്ക്കുശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. ഇതോടെ രോഗവിമുക്തരായവരുടെ എണ്ണം 1,23,371 ആയി. 18,871 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്‌. 618 പേർ കോവിഡ് ബാധിതരായി മരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top