21 April Sunday

വാഹന പരിശോധന 12 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

 

നിലമ്പൂർ 
പന്ത്രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേർ നിലമ്പൂർ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി.
വെള്ളയൂർ പൂങ്ങോട് മാഞ്ചേരി  തൊയ്യിബ് (30), ചെമ്പ്രശേരി  കാളമ്പാറ   വെള്ളങ്ങര ഹസീബ് (27) എന്നിവരെയാണ് റെയ്ഞ്ച് ഇൻസ്‌പെക്‌ടർ കെ ടി സജിമോനും സംഘവും അറസ്റ്റ് ചെയ്‌തത്. 
മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ ടി ഷിജുമോൻ നൽകിയ വിവരത്തിൽ  ഞായറാ‌‌ഴ്‌ച നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കിൽ  കഞ്ചാവ് കടത്തിക്കൊണ്ടുവന്ന പ്രതികളെ പിടികൂടിയത്. കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്ക‌് കസ്റ്റഡിയിലെടുത്തു.  
പ്രിവന്റീവ് ഓഫീസർ റെജി തോമസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ ആർ ജസ്റ്റിൻ, വി സുഭാഷ്, സി കെ റംഷുദ്ദീൻ  എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ  റിമാൻഡുചെയ്‌തു.
പ്രധാന വാർത്തകൾ
 Top