28 February Sunday

ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Jan 11, 2021

ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം മന്ത്രി കെ ടി ജലീൽ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം

ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോത്സവം മലപ്പുറം വാറങ്കോട് ഇസ്ലാഹിയ സ്‌കൂളിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്‌സിൽ ആരംഭിച്ചു. മന്ത്രി ഡോ. കെ ടി ജലീൽ ഉദ്ഘാടനംചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ ശിവദാസൻ അധ്യക്ഷനായി. മികച്ച പുസ്തകങ്ങൾ ആകർഷകമായ ഡിസ്കൗണ്ടോടെ മേളയിൽനിന്ന് സ്വന്തമാക്കാം. ആദ്യവിൽപ്പന നഗരസഭാ ചെയർമാൻ കാടേരി മുജീബ് നിർവഹിച്ചു. രാധാകൃഷ്ണൻ ചെറുവഴിയുടെ ചിന്താ പബ്ലിക്കേഷൻ പുറത്തിറക്കിയ ‘മലബാർ കലാപം ചരിത്രം രാഷ്ട്രീയം പ്രത്യേയശാസ്ത്രം’, എ പി മോഹൻദാസ് രചിച്ച ‘കടൽ കടക്കുന്ന സർവേക്കല്ലുകൾ’ എന്നീ പുസ്തകങ്ങൾ കവി മണമ്പൂർ രാജൻബാബുവിന് നൽകി മന്ത്രി കെ ടി ജലീൽ പ്രകാശനംചെയ്തു. കീഴാറ്റൂർ അനിയൻ എഴുതിയ വായനയുടെ 75 സുവർണ സംവത്സരങ്ങൾ, റഹിമാൻ കിടങ്ങയം എഴുതിയ അന്നിരുപത്തൊന്നിൽ എന്ന കൃതികൾ മണമ്പൂർ രാജൻബാബു എൻ പ്രമോദ് ദാസിന് നൽകി പ്രകാശനംചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നങ്ങേലി പുരസ്‌കാര ജേതാക്കളായ കൊണ്ടോട്ടി പാറമ്മൽ ഗ്രന്ഥാലയത്തെ പുരസ്കാരം നൽകി മന്ത്രി ആദരിച്ചു. കീഴാറ്റൂർ അനിയൻ, റഹിമാൻ കിടങ്ങയം, സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എൻ പ്രമോദ് ദാസ്, അജിത്ത് കൊളാടി എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ കെ ബാലചന്ദ്രൻ സ്വാ​ഗതവും ജോയിന്റ് സെക്രട്ടറി കെ വി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top