23 January Wednesday

മൂക്കുപൊത്തിക്കോ... മലപ്പുറമെത്തി

സ്വന്തം ലേഖകൻUpdated: Friday Jan 11, 2019

അനാസ്ഥയുടെ ദുർഗന്ധം... മലപ്പുറം കുന്നമ്മലിൽ നഗരസഭാ കംഫർട്ട‌് സ‌്റ്റേഷനിൽനിന്നുള്ള പൈപ്പ‌് പൊട്ടിയനിലയിൽ

 
മലപ്പുറം
ജില്ലാ ആസ്ഥാനത്ത‌് കംഫർട്ട് സ്റ്റേഷന്റെ പ്രധാന പൈപ്പുപൊട്ടി തലങ്ങും വിലങ്ങും മാലിന്യം. യാത്രക്കാരും സമീപവാസികളും നാറ്റത്താൽ വലയുന്നു. 
മാസങ്ങളായി ഇതാണ‌് സ്ഥിതി. കുന്നുമ്മലിൽ ന​ഗരസഭാ കംഫർട്ട് സ്റ്റേഷന്റെ പിൻവശത്താണ‌് മാലിന്യം പോകുന്ന പൈപ്പ് പൊട്ടിയത്. മൂക്കുപൊത്താതെ നടക്കാനാകില്ല. 
സമീപത്തെ വീടുകളിലേക്കുള്ള വഴിയും  വൃത്തികേടായി. ബസ് കാത്തുനിൽക്കുന്ന യാത്രക്കാരും വ്യാപാരികളും പ്രയാസത്തിലാണ‌്. സെന്റ് ജെമ്മാസ് സ്കൂളിലെ വിദ്യാർഥിനികളും വലഞ്ഞു.  
പലതവണ ന​ഗരസഭയിൽ  പരാതി നൽകിട്ടും പ്രശ്നം പരി​ഹരിച്ചില്ലെന്ന‌് പ്രദേശവാസികൾ പറഞ്ഞു.  
പ്രദേശവാസികൾ മാലിന്യം നീക്കംചെയ്ത് പരിസരം തൽക്കാലത്തേക്ക‌്  ശുചീകരിച്ചിരിക്കയാണിപ്പോൾ. 
പൈപ്പിന്റെ പൊട്ടൽ പൂർണമായി പരിഹരിക്കാൻ നടപടിയായിട്ടില്ല.
പ്രധാന വാർത്തകൾ
 Top