21 March Thursday

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: രണ്ടുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019
മഞ്ചേരി
ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.  
കേസിലെ അഞ്ചാംപ്രതി പാപ്പിനിപ്പാറ ആലുംകുന്ന് വാലഞ്ചേരി അഷ്‌റഫ് (45), മുള്ളമ്പാറ കള്ളാടിത്തൊടി തറമണ്ണിൽ മുഹമ്മദ് അസ്‌ലം (36) എന്നിവരെയാണ് മഞ്ചേരി സിഐ  എൻ ബി ഷൈജു അറസ്റ്റ് ചെയ്തത്. 
ചെവ്വാഴ്ച പകൽ രണ്ടോടെ പയ്യനാട് അത്താണിക്കൽ കൊച്ചുവീട്ടിലിലാണ് സംഭവം. ആർഎസ്എസ് മഞ്ചേരി നഗര ശാരീരിക് ശിക്ഷക് പ്രമുഖ‌്  അർജുന (26)നാണ് വെട്ടേറ്റത്. പ്രതികളെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട‌് റിമാൻഡ‌് ചെയ്തു.
പ്രധാന വാർത്തകൾ
 Top