08 December Sunday

നഗരസഭാ അനാസ്ഥയിൽ കെട്ടിടം കാടുമൂടി ഇതും വ്യവസായകേന്ദ്രം

സ്വന്തം ലേഖകൻUpdated: Sunday Nov 10, 2019

കാടുകയറി നശിക്കുന്ന കരുവമ്പ്രം വനിതാ വ്യവസായ പാര്‍ക്ക്

 

 
മഞ്ചേരി
കരുവമ്പ്ര‌ത്തെ വനിതാ വ്യവസായ കേന്ദ്രം വിമൻസ് അപ്പാരൽ പാർക്ക് പൂട്ടിയിട്ട് 12 വർഷം. 2007 ജനുവരിയിൽ വ്യവസായ മന്ത്രി എളമരം കരീം ഉദ്ഘാടനംചെയ്‌ത സ്ഥാപനം കാടുമൂടി. നഗരസഭയുടെ കെടുകാര്യസ്ഥതയുടെ തെളിവ്‌. 2000ൽ എൽഡിഎഫ് ഭരണസമിതിയാണ് വ്യവസായകേന്ദ്രം തുറന്നത്. വസ്‌ത്ര നിർമാണ മേഖലയിൽ സ്‌ത്രീ സംരംഭകർക്ക് തൊഴിൽ നൽകുകയായിരുന്നു ലക്ഷ്യം.
 മൂന്നു കോടി ചെലവിട്ട് കെട്ടിട സമുച്ചയവും യന്ത്രങ്ങളും സ്ഥാപിച്ചു. പത്തോളം സൊസൈറ്റികളുടെ നേതൃത്വത്തിൽ നെയ്ത്ത്, തുന്നൽ, എംബ്രോയ്ഡറി യൂണിറ്റ്‌ എന്നിവ പ്രവർത്തിച്ചിരുന്നു. ഇവർക്ക് പ്രത്യേക പരിശീലനവും നൽകി. 
യന്ത്രങ്ങൾ സർക്കാർ നൽകി. നഗരസഭ തിരിഞ്ഞുനോക്കാതായതോടെ വ്യവസായ അപ്പാരൽ പാർക്കിൽ സാമൂഹികവിരുദ്ധർ കൈയേറി യന്ത്രസാമഗ്രി നശിപ്പിച്ചു. യൂണിറ്റ്‌ പൂട്ടിയതോടെ ലക്ഷക്കണക്കിന് രൂപയുടെ യന്ത്രങ്ങൾ തുരുമ്പെടുത്തു. കേന്ദ്രം പൂട്ടിയതോടെ സർക്കാരിന് 40 ലക്ഷം രൂപയുടെ നഷ്ടം വന്നതായി അന്വേഷണത്തിൽ കണ്ടെത്തി. നഗരസഭ ഭരണസമിതി വിശദീകരണം നൽകണമെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ആവശ്യപ്പെട്ടു.
 
പ്രധാന വാർത്തകൾ
 Top