08 December Sunday

നിറമനസ്സോടെ നോട്ടുമാല

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019

നബിദിനറാലിയിലെ വിദ്യാർഥിയെ കാർത്ത്യായനിയമ്മ നോട്ടുമാല അണിയിക്കുന്നു

മക്കരപ്പറമ്പ്
നബിദിന റാലിക്ക്‌ നിറമനസ്സോടെ സ്വീകരണമൊരുക്കി  കാർത്യായനിയമ്മ. ദഫ്‌മുട്ടും പ്രവാചക കീർത്തനവുമായെത്തിയ കുട്ടികളെ നോട്ടുമാലയുമായി വരവേറ്റു. മക്കരപ്പറമ്പ് വടക്കാങ്ങര നോർത്ത് ഇഹ് യാ ഉദ്ധീൻ മദ്രസയുടെ ഘോഷയാത്രയെയാണ്‌   പരേതനായ കളത്തിങ്ങൽതൊടി നാരായണന്റെ ഭാര്യ കാർത്ത്യായനിയമ്മ സ്വീകരിച്ചത്‌. 
മകൻ ദാസന്റെ ഫെയ്സ് ബുക്ക് മുഖചിത്രവും നബിദിന സന്ദേശമായിരുന്നു. മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റിയുടെ പരിപാടികളിലെല്ലാം കാർത്ത്യായനിയമ്മയും കുടുംബവും സജീവസാന്നിധ്യമാണ്.
 
പ്രധാന വാർത്തകൾ
 Top