19 October Saturday

വിരിഞ്ഞു, ഒരുമയുടെ മാരിവില്ലഴക്‌

സ്വന്തം ലേഖികUpdated: Thursday Oct 10, 2019

കലിക്കറ്റ് സർവകലാശാലാ യൂണിയൻ മലപ്പുറം ഗവ. കോളേജിൽ സംഘടിപ്പിച്ച ക്വിയർ ഫെസ്‌റ്റിൽ റാംപ് വാക്ക്

 
മലപ്പുറം
അരികുകളിലേക്ക്‌ മാറ്റിനിർത്തിയവർ ആടിയും പാടിയും ആഘോഷിച്ചു. സംവാദങ്ങളിൽ സമൂഹത്തിന്റെ ഇനിയും മാറാത്ത മനോഭാവത്തിനെതിരെ വാക്കിന്റെ ചാട്ടുളി. 
മലപ്പുറം ഗവ. കോളേജ്‌ ഓഡിറ്റോറിയത്തിലെ ക്വിയർ ഫെസ്‌റ്റിൽ വേദിയിലും ചർച്ചകളിലും ട്രാൻസ്‌ജെൻഡറുകളെ സദസ്സ്‌ കൈയടിയോടെ സ്വീകരിച്ചു. കലിക്കറ്റ്‌ സർവകലാശാലയും മലപ്പുറം ഗവ. വനിതാ കോളേജും സംയുക്തമായാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. സാഹിത്യ നിരൂപകനും കലിക്കറ്റ്‌ സർവകലാശാലാ സിൻഡിക്കറ്റ്‌ അംഗവുമായ പ്രൊഫ. എം എം നാരായണൻ ഉദ്‌ഘാടനംചെയ്‌തു. 
സർവകലാശാലാ യൂണിയൻ ചെയർമാൻ എസ്‌ ഷാബിർ അധ്യക്ഷനായി. സിനിമാ നിർമാതാവ്‌ നൗഷാദ്‌ ആലത്തൂർ, സംവിധായകൻ സിദ്ദീഖ്‌ പ്രിയദർശിനി എന്നിവർ മുഖ്യാതിഥികളായി. ട്രാൻസ്‌ജെൻഡർ എഴുത്തുകാരി വിജയരാജ മല്ലിക, ടിജി സെൽ സ്‌റ്റേറ്റ്‌ പ്രോജക്ട് ഓഫീസർ ശ്യാമ എസ്‌ പ്രഭ, എംഇഎസ്‌ കോളേജ്‌ അധ്യാപിക ഹസീന, നാദിറ, വിജി റഹ്‌മാൻ, നേഹ സി മനോൻ എന്നിവർ ചർച്ചാവേദിയിൽ പങ്കെടുത്തു. ഗവ. വനിതാ കോളേജ്‌ പ്രിൻസിപ്പൽ ഡോ. ടി സുഭാഷ്‌, ഗവ. കോളേജ്‌ പ്രിൻസിപ്പൽ ഡോ. ദാമോദരൻ, സിനിമാ സംവിധായകൻ എസ്‌ ഗോപു, മലപ്പുറം നഗരസഭാ എൽഡിഎഫ്‌ നേതാവ്‌ ഒ സഹദേവൻ എന്നിവർ സംസാരിച്ചു. മലപ്പുറം ഗവ. വനിതാ കോളേജ്‌ ചെയർപേഴ്‌സൺ   അനുകൃഷ്ണ സ്വാഗതവും കലിക്കറ്റ്‌ സർവകലാശാലാ യൂണിയൻ വൈസ്‌ ചെയർമാൻ പി എസ്‌ ഗോകുൽ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top