13 November Wednesday

തപാൽപെട്ടി നിറയെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

സാംസ്‌കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്‌ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കലാസാഹിത്യസംഘം മലപ്പുറത്ത്‌ നടത്തിയ പ്രകടനം

 മലപ്പുറം 

പുരോഗമനകലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റി പ്രധാനമന്ത്രിക്ക് ആയിരം കത്തയച്ചു. ആൾക്കൂട്ടക്കൊലകളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള കലാകാരൻമാർക്കും സാംസ്‌കാരിക പ്രവർത്തകർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്‌ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 
പ്രകടനമായെത്തി മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിലെ തപാൽപെട്ടിയിൽ കത്തുകളിട്ടു.  സംസ്ഥാനസമിതി അംഗം കെ പി രമണൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ ബഷീർ ചുങ്കത്തറ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വേണു പാലൂർ, ഡോ. ശശിധരൻ ക്ലാരി, പ്രൊഫ. അലവിക്കുട്ടി, അശോക്‌കുമാർ പെരുവ എന്നിവർ സംസാരിച്ചു. കെ കൃഷ്ണൻകുട്ടി സ്വാഗതവും കെ ചന്ദ്രൻ നന്ദിയും പറഞ്ഞു. എല്ലാ മേഖലകളിൽനിന്നും പ്രധാനമന്ത്രിക്ക്‌ കത്തയക്കാനും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു.
പ്രധാന വാർത്തകൾ
 Top