Deshabhimani

കേന്ദ്ര ബജറ്റിനെതിരെ ജീവനക്കാരും അധ്യാപകരും ധര്‍ണ നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 02:33 AM | 0 min read

‌മലപ്പുറം 
ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തി.  മലപ്പുറത്ത്‌  കെഎസ്ടിഎ സംസ്ഥാന ട്രഷറർ ടി കെ എ ഷാഫി ഉദ്ഘാടനംചെയ്‌തു. എഫ്എസ്ടിഒ ജില്ലാ പ്രസിഡന്റ്‌ ടി രത്നാകരന്‍ അധ്യക്ഷനായി.  കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം പ്രകാശൻ പുത്തൻമഠത്തിൽ, എകെജിസിടി ജില്ലാ സെക്രട്ടറി പി ഉദയകുമാർ, പിഎസ്‌സി എംപ്ലോയീസ്‌  യൂണിയൻ ജില്ലാ സെക്രട്ടറി മമ്മിച്ചൻ എന്നിവർ സംസാരിച്ചു.  
വി കെ രാജേഷ് സ്വാഗതവും  കെ ഉബൈദ് നന്ദിയും പറഞ്ഞു.  മഞ്ചേരിയിൽ എൻജിഒ യൂണിയൻ  സംസ്ഥാന സെക്രട്ടറിയറ്റ് അംഗം  എം കെ വസന്ത ഉദ്ഘാടനംചെയ്തു. എ വിശ്വംഭരൻ, കെ ജിതേഷ് കുമാർ, കെ ബിന്ദു എന്നിവർ സംസാരിച്ചു. പൊന്നാനിയിൽ കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എ ഗോപാലകൃഷ്ണന്‍  ഉദ്ഘാടനംചെയ്തു. കെജിഒഎ ജില്ലാ സെക്രട്ടറി എം വി വിനയൻ,  പി കെ സുഭാഷ്, സി ഹരിദാസൻ, ഇ എസ് അജിത് ലൂക്ക്, കെ സുഹറ എന്നിവർ  സംസാരിച്ചു. നിലമ്പൂരിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ വിജയകുമാർ ഉദ്ഘാടനംചെയ്തു. പി രജനി,  കെ വേദവ്യാസൻ, കെ അജീഷ്, എ കെ പ്രകാശ് എന്നിവർ സംസാരിച്ചു. തിരൂരങ്ങാടിയിൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന ജോ. സെക്രട്ടറി പി നിഷ ഉദ്ഘാടനംചെയ്തു. കെ സുരേഷ്, പി മോഹൻദാസ്, കെ സരിത, സി രതീഷ്, സി അഭിലാഷ് എന്നിവർ സംസാരിച്ചു. പെരിന്തൽമണ്ണയിൽ കെജിഒ എ ജില്ലാ പ്രസിഡന്റ്‌  എം ശ്രീഹരി ഉദ്ഘാടനംചെയ്‌തു. എൻ കെ ശിവശങ്കരൻ, സി ടി ശ്രീജ, കെ വീരാപ്പു, സി ടി വിനോദ് എന്നിവർ സംസാരിച്ചു. തിരൂരിൽ കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവം​ഗം  ആർ കെ ബിനു ഉദ്‌ഘാടനംചെയ്‌തു.  വി അബ്ദു സിയാദ്, വി പി സിനി, സി ടി ദിനേശൻ, പി വിജയൻ, ടി വി ദിനേഷ് എന്നിവർ സംസാരിച്ചു. കൊണ്ടോട്ടിയിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി വേണുഗോപാൽ ഉദ്ഘാടനംചെയ്തു. എം പ്രഹ്ലാദകുമാർ, സന്തോഷ് കുമാർ തറയിൽ, ടി വി ഗോപാലകൃഷ്ണൻ, കെ ഷാജി എന്നിവർ സംസാരിച്ചു. 


deshabhimani section

Related News

0 comments
Sort by

Home