19 September Saturday

മഴയിലും മലയോരം ‘കൂളാണ്’‌

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020
നിലമ്പൂർ 
കനത്ത മഴയോടൊപ്പം  മലയോരം മഞ്ഞിന്റെ പിടിയില്‍. കക്കാടംപൊയിൽ, വാളന്തോട് പ്രദേശങ്ങളിലാണ് കനത്ത മൂടല്‍മഞ്ഞ്. വൈകിട്ട്‌  വാഹനയാത്രയ്‌ക്ക്‌ ഇത്‌ പ്രയാസമുണ്ടാക്കുന്നു. 
മഴയും മഞ്ഞും അധികമായാൽ കാർഷികവിളകളെയും ബാധിക്കും. ഓണം മുന്നിൽകണ്ട്‌ നേന്ത്രവാഴയും പച്ചക്കറിയുമെല്ലാം പ്രദേശത്ത് കൃഷിചെയ്യുന്നുണ്ട്.  
അതേസമയം,  മലമടക്കുകളില്‍ നിന്നും മരങ്ങളില്‍ തട്ടി കാറ്റിനൊപ്പം ഒഴുകിയെത്തുന്ന മൂടൽമഞ്ഞ് തണുത്ത കാലാവസ്ഥയാണ്‌ സമ്മാനിക്കുന്നത്‌. മികച്ച ദൃശ്യാനുഭവവും‌.  സമുദ്രനിരപ്പില്‍നിന്നും ഏറ്റവും ഉയരംകൂടിയ ജില്ലയിലെ പ്രദേശമാണിത്‌.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top