23 September Wednesday

ഈ സഹനം തീരുന്നു കരുതലിൻ ഉറവയിൽ

സ്വന്തം ലേഖകൻUpdated: Monday Aug 10, 2020

വെള്ളം കയറിയതിനെ തുടർന്ന് ചെമ്മങ്കടവ് സിഎച്ച് കോളനിയിൽ വീട്ടുസാധനങ്ങളുമായി താമസം മാറുന്ന തളിയിൽ അച്യുതനും കുടുംബവും

മലപ്പുറം
തുടർച്ചയായ മഴയിൽ ഉറവയിലൂടെ വെള്ളം കയറുന്ന ചെമ്മങ്കടവ് സിഎച്ച് കോളനിക്കാർക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ സഹായം. ഭൂമിക്കടിയിൽനിന്ന് വരുന്ന വെള്ളം കടലുണ്ടിപ്പുഴയിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനർ നിർമാണ പദ്ധതിയിലൂടെ 11  ലക്ഷം അനുവദിച്ചു. സിഎച്ച് കോളനി -പാലക്കണ്ണ് റോഡിന് നടുവിലൂടെ ഓട നിർമിച്ചാണ് വെള്ളം പുഴയിലെത്തിക്കുന്നത്. റോഡിന് മുകളിൽ കോൺക്രീറ്റ് സ്ലാബിട്ടാണ് പുനർ നിർമാണം. മഴ തുടങ്ങിയാൽ കോളനിയിലെ 25ഓളം കുടുംബങ്ങൾക്ക്‌ വീട് മാറിപ്പോകേണ്ട ​ഗതികേടാണ്. ഇതിന് ശാശ്വതപരിഹാരമാണ് പദ്ധതിയിലൂടെ കാണുന്നത്. പ്രദേശത്തെ സിപിഐ എം പ്രവർത്തകരും 19-ാം വാർഡ് കൗൺസിലർ ടി പി സലീനയും നൽകിയ അപേക്ഷകൾ പരിഗണിച്ചാണ്‌  ഫണ്ട് അനുവദിച്ചത്. മലപ്പുറം സിവിൽ സ്റ്റേഷൻ അടക്കമുള്ള സ്ഥലങ്ങളിലെ മഴവെള്ളമാണ് താഴ്ന്ന പ്രദേശമായ കോളനിയിൽ ഉറവയായി വരുന്നത്.  കനത്തമഴയിൽ വെള്ളം പൊങ്ങി കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക്‌ മാറി.  

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top