19 September Thursday

കൺമുന്നിൽ നഷ്ടമായത്‌ പ്രിയപ്പെട്ടവരെ

എം സനോജ്‌Updated: Saturday Aug 10, 2019

  

 
നിലമ്പൂർ 
കവളപ്പാറയിലെ ഉരുൾപൊട്ടലിൽ ചോലാടി ഗോപിക്ക് കൺമുന്നിൽ നഷ്ടമായത് ഭാര്യയേയും മക്കളേയും.  ഉരുൾപൊട്ടലിൽ ഗോപിയുടെ ഭാര്യ പ്രിയ, മക്കളായ പ്രജിഷയും ഗോകുലും മണ്ണിനടിയിൽപ്പെട്ടു. വെള്ളം കയറി വരുന്നത് കണ്ട് രാത്രി ഏഴോടെ താഴെ കവളപ്പാറ തോടിനരികിലെ  വീടിനടുത്ത് നിന്ന് മലമുകളിന് ഇപ്പുറമുള്ള കൂരിമണ്ണിൽ മുഹമ്മദിന്റെ വീടിലേക്ക് മാറ്റി പാർപ്പിക്കുകയായിരുന്നു. 
 മുഹമ്മദിന്റെ വീട്ടിൽ ഏട്ടോളം പേർ അഭയംതേടി. വീടുകാരെ മുഹമ്മദിന്റെ വീട്ടിലാക്കിയശേഷം കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയി തിരികെ വന്നപ്പോൾ മണ്ണിടിച്ചിലിൽ  വീട്‌  തകരുന്നതാണ്‌ ഗോപി കണ്ടത്‌. കടയിൽനിന്ന് വരുന്ന വഴി വലിയ ശബ്ദംകേട്ടാണ്   ഓടിച്ചെന്നത്. തൊട്ടടുത്ത വീടുകളും മണ്ണിനടിയിൽപ്പെട്ട വിവരം  ഇയാളാണ്‌ പുറംലോകത്തെ അറിയിച്ചത്. മുത്തൻമലക്ക് അടുത്ത് താമസിച്ചിരുന്ന മുപ്പതോളം കുടുംബങ്ങൾ മണ്ണിനടിയിലായി. ദുരന്തത്തിന്റെ അവശേഷിപ്പായി മൺകൂനയും കല്ലും മരവുംമാത്രം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top