19 August Monday

വണ്ടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി ഹൈടെക് ക്ലാസ് റൂം നിർമാണം അവസാനഘട്ടത്തിൽ

സ്വന്തം ലേഖകൻUpdated: Wednesday Jul 10, 2019

 

വണ്ടൂർ
സ്ഥലപരിമിതിമൂലം ദുരിതമനുഭവിക്കുന്ന വണ്ടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിന്  നിർമിക്കുന്ന മൂന്ന് നില കെട്ടിടത്തിന്റെ പ്രവർത്തി അവസാനഘട്ടത്തിൽ. മൂന്നരക്കോടി രൂപ ചെലവിൽ നിർമിക്കുന്ന 24 ഹൈടെക് ക്ലാസ് ക്ലാസ് റൂമുകൾ അവസാന മിനുക്കുപണിയിലാണ‌്.  
ഊരാളുങ്കൽ കോ–-ഓപറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി  നടത്തുന്നത്.  ഹൈസ്കൂൾ വിഭാഗത്തിന് നിലവിൽ 21 ക്ലാസ് റൂമുകളാണുള്ളത്. ആധുനിക രീതിയിലുള്ള ഓഫീസ് റൂം, ബാത്ത്റൂം നിർമാണവും പുരോഗതിയിലാണ‌്.  ക്ലാസ് റൂമുകളിലേക്ക് ആവശ്യമായ ഗ്രീൻ ബോര്‍ഡുകൾ ജനകീയ പങ്കാളിത്തത്തോടെയാണ് സ്ഥാപിക്കുന്നത്.  ഇതിനായി പിടിഎ, എംടിഎ  സംയുക്തയോഗം ചേർന്ന് പ്രവർത്തനം തുടങ്ങി. 
 പുതിയ ക്ലാസ് റൂമുകളിൽ പ്രൊജക്ടറുകളും സ്ഥാപിക്കും.  ഒന്നാംഘട്ട  പ്രവൃത്തികളാണ് നിലവിൽ നടക്കുന്നത‌്. രണ്ടാം ഘട്ടത്തിൽ ഇൻഡോർ സ്റ്റേഡിയം, ആധുനിക രീതിയിലുള്ള കിച്ചണ്‍ എന്നിവ നിർമിക്കും. പ്രവൃത്തി പൂർത്തിയാക്കി ജൂലൈ അവസാനവാരം കെട്ടിടം  ഉദ്ഘാടനംചെയ്യാനാണ‌് സ്കൂൾ അധികൃതരുടെ ശ്രമം. 
ഹൈസ്കൂൾ വിഭാഗത്തിൽ 1684ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 1000ഉം വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 120 കുട്ടികളുമടക്കം 3000ത്തോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. 
എസ്എസ്എൽസി  പരീക്ഷയിൽ നൂറുമേനി വിജയം നേടിയിരുന്നു. ഇതിൽ  53 പേർക്ക് ഫുൾ എ പ്ലസും ലഭിച്ചു. സ‌്കൂളിലെ 19 വിദ്യാർഥികൾക്ക‌് എൻഎംഎംഎസ് സ്കോളർഷിപ്പ് ലഭിച്ചു. ജില്ലയിൽ മൂന്നാം സ്ഥാനവും സബ് ജില്ലയിൽ ഒന്നാംസ്ഥാനവുമാണ് ഇതിൽ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top