മഞ്ചേരി
മുക്കുപണ്ടം പണയപ്പെടുത്തി ഇരുപതോളം ബാങ്കുകളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ മുഖ്യ പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി പുളിക്കൽ സ്വദേശി മുജീബ് റഹ്മാൻ (42), കോഴിക്കോട് ഫറൂഖ് കോട്ടപ്പാടം സ്വദേശി അഹമ്മദ് അൽത്താഫ് (26) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ്ചെയ്തത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഇരുപതോളം ബാങ്കുകളിലാണ് സംഘം മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയത്.
ഒരാഴ്ചമുമ്പ് കൊണ്ടോട്ടിയിലെ മൂന്ന് സഹകരണ ബാങ്കുകളിൽ വ്യാജ സ്വർണം പണയംവച്ച് പണംതട്ടിയ കേസിൽ മുസ്ല്യാരങ്ങാടി സ്വദേശിയായ യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽനിന്നാണ് മുജീബിന്റെ നേതൃത്വത്തിലുള്ള മുക്കുപണ്ട തട്ടിപ്പുകളെ കുറിച്ച് വിവരം ലഭിക്കുന്നതെന്ന് കൊണ്ടോട്ടി പൊലീസ് അറിയിച്ചു.
സംഘത്തിലെ കൊണ്ടോട്ടി സ്വദേശിയായ സ്ത്രീയെ ഫറോക്ക് പൊലീസ് കഴിഞ്ഞ ആഴ്ച അറസ്റ്റുചെയ്തിരുന്നു. ഇവർ അസ്റ്റിലായതോടെ മുജീബ് റഹ്മാനും അഹമ്മദ് അൽത്താഫും ഒളിവിൽപോയി.
സംഘത്തിന് നേതൃത്വം നൽകിരുന്നത് മുജീബ് റഹ്മാനായിരുന്നു. കൂടുതൽ അന്വേഷങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചു. കൊണ്ടോട്ടി എഎസ്‌പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..