പൊന്നാനി
ട്രോളിങ് നിരോധം ജില്ലയിൽ കാര്യക്ഷമമായി നടപ്പാക്കാൻ ഫിഷറീസ് വകുപ്പ്. വലിയ ബോട്ടുകൾ കടലിൽ പോകുന്നത് കർശനമായി തടയും. വലിയ വള്ളങ്ങൾക്ക് ഇന്ധനം നൽകരുതെന്ന് ഡീസൽ ബങ്ക് ഉടമകൾക്ക് നിർദേശം നൽകി. അസിസ്റ്റന്റ് ഡയറക്ടർ, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ്, റെസ്‌ക്യൂ ഗാർഡ് എന്നിവരുടെ നേതൃത്വത്തിൽ കടൽ പട്രോളിങ് നടത്തും. നിയമലംഘനം നടത്തുന്ന ബോട്ടുകൾ പിടിച്ചെടുത്ത് പിഴ ചുമത്തും. ചെറുവള്ളങ്ങൾക്ക് കടലിൽ പോകാം. ഇവർ അപകടത്തിൽപ്പെട്ടാൽ രക്ഷാപ്രവർത്തനത്തിന് രണ്ട് വള്ളങ്ങളും ഒരു ഫൈബർ ബോട്ടും സജ്ജീകരിച്ചു. നിലവിൽ താനൂർ, പൊന്നാനി ഹാർബറുകളിലാണ് ഇവയുള്ളത്. കടലിൽ പോകുന്നവർ ജീവൻരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. ജില്ലയിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുമുണ്ട്. ഫോൺ: 0494- 2667428.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..