Deshabhimani

പൊലീസ് മിന്നൽ പരിശോധന: 
ഒറ്റദിവസം 736 കേസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 10, 2023, 12:26 AM | 0 min read

മലപ്പുറം
സുരക്ഷാ പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ഒറ്റദിവസം 736 കേസുകൾ രജിസ്റ്റർചെയ്തു. 
മയക്കുമരുന്ന്–- ലഹരി വിൽപ്പനക്കാർ, അനധികൃത മൂന്നക്ക നമ്പർ ലോട്ടറി മാഫിയകൾ, അനധികൃത മണൽ കടത്തുകാർ തുടങ്ങിയ കേസുകളിലെ പ്രതികളെയും പിടികിട്ടാപ്പുള്ളികളെയും അറസ്റ്റ്ചെയ്തു. കാപ്പ നിയമ പ്രകാരം നാടുകടത്തിയ മൂന്ന്‌ പ്രതികൾ വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായി. എംഡിഎംഎയുമായി മൂന്നുപേരെയും വിൽപ്പനക്കായിവച്ച അനധികൃത 27 ലിറ്റർ മദ്യവുമായി നാലുപേരെയും അറസ്റ്റ്ചെയ്തു. പൊതുസ്ഥലത്ത് മദ്യപിച്ച 115 കേസുകളും രജിസ്റ്റർചെയ്തു. അനധികൃത മണൽകടത്ത് 39 കേസുകളുമെടുത്തു. വിവിധ കേസുകളിൽ ഒളിവിൽപോയ പിടികിട്ടാപ്പുള്ളികളായ 162 കുറ്റവാളികളെയും അറസ്റ്റ് ചെയ്തു. വാഹന പരിശേധനയിൽ നിയമലംഘനം നടത്തിയ 4663 കേസുകളിൽ 8,84,550 രൂപയും ഈടാക്കി. ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പിമാർ, ഇൻസ്പെക്ടർമാർ, എസ്ഐമാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


deshabhimani section

Related News

View More
0 comments
Sort by

Home