21 July Sunday

പകർച്ചവ്യാധിയെ തടുക്കാം

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019
മലപ്പുറം
മഴക്കാലം തുടങ്ങാനിരിക്കെ പകർച്ചവ്യാധികൾക്കെതിരെ  പ്രതിരോധ പ്രവർത്തനം ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീന പറഞ്ഞു. വിവിധ വകുപ്പുകളുടെ യോഗം തിങ്ക‌ളാഴ‌്ച ചേരും. 
ആശുപത്രികളിൽ രോഗ പ്രതിരോധത്തിന‌് ആവശ്യമായ സംവിധാനമൊരുക്കി.  മഴക്കാല രോഗങ്ങൾക്കുള്ള പരിശോധനാ കിറ്റുകൾ സജ്ജമാക്കി. 
മലപ്പുറം നഗരസഭാ പരിധിയിലെ ആരോഗ്യവകുപ്പ‌് അധികൃതരുടെ യോഗംചേർന്നു. മഴക്കാലം തുടങ്ങിയാൽ വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കണം. 
സംശയാസ‌്പദ രോഗങ്ങൾ വല്ലതും കണ്ടാൽ ആശുപത്രിയിലെത്തി ചികിത്സതേടണമെന്നും ഡിഎംഒ പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top