15 May Saturday

സൂക്ഷിക്കുക; രോഗികള്‍ 350 കടന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021

 

മലപ്പുറം
വലിയൊരു ഇടവേളക്കുശേഷം ജില്ലയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 300 കവിഞ്ഞു. വെള്ളിയാഴ്ച 359 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 332 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 17 പേർക്കും രോഗം ബാധിച്ചു. 18,406 പേരാണ് നിരീക്ഷണത്തിലുള്ളത്. ആറ്‌ മാസങ്ങൾക്കുശേഷം മാർച്ച് 22ന് പ്രതിദിന രോഗബാധിതരുടെ എണ്ണം ജില്ലയിൽ നൂറിൽ താഴെയെത്തിയിരുന്നു.  
2020 സെപ്തംബർ മൂന്നിന് 91 പേർക്ക് രോഗബാധ സ്ഥിരീകരിച്ചശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം നൂറിൽ താഴെയെത്തിയത് ഇതാദ്യമായിരുന്നു. 330 പേർ വിദഗ്ധ ചികിത്സയ്ക്കുശേഷം രോഗംമാറി വീടുകളിലേക്ക് മടങ്ങി. ഇതോടെ ജില്ലയിൽ രോഗമുക്തരുടെ എണ്ണം 1,23,073–-ആയി. ഇതുവരെ 615 പേർ ജില്ലയിൽ മരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top