15 May Saturday

ഇമ്പിച്ചിബാവ–-ഉമ്മർ മാസ്റ്റർ ദിനം സമുചിതം ആചരിക്കുക

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021
മലപ്പുറം
കമ്യൂണിസ്റ്റ് പാർടിയും തൊഴിലാളി–-കർഷക പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കാൻ മഹത്തായ സംഭാവനകൾ നൽകിയ ഇ കെ ഇമ്പിച്ചിബാവയുടെയും കെ ഉമ്മർ മാസ്റ്ററുടെയും ചരമദിനങ്ങൾ സമുചിതം ആചരിക്കാൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആഹ്വാനംചെയ്‌തു. ഇമ്പിച്ചിബാവ ദിനമായ ഏപ്രിൽ 11നും ഉമ്മർ മാസ്‌റ്റർ ദിനമായ 21നും പാർടി ഓഫീസുകളിൽ പതാക ഉയർത്തണം. പാർടി ഓഫീസുകൾ അലങ്കരിക്കണം. അനുസ്മരണ യോഗങ്ങളും സംഘടിപ്പിക്കണം. ദിനാചരണങ്ങളുടെ ഭാഗമായി 11 മുതൽ 21 വരെ പാർടി താത്വിക വാരികയായ ‘ചിന്ത’യ്‌ക്ക്‌ വാർഷിക–-അർധവാർഷിക വരിക്കാരെ ചേർക്കുന്ന പ്രവർത്തനങ്ങൾ പാർടി ഘടകങ്ങൾ നടത്തണമെന്നും ജില്ലാ സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു. ഏരിയാതലത്തിൽ അനുസ്‌മരണ പ്രഭാഷണങ്ങൾ സംഘടിപ്പിക്കണം. കോവിഡ് മാനദണ്ഡംപാലിച്ചാകണം പരിപാടികൾ. 
പാർടിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചവരാണ്‌ രണ്ടുപേരും. ജീവിതം പോരാട്ടമാക്കിയ ഇമ്പിച്ചിബാവ ജനങ്ങൾക്കൊപ്പംനിന്ന് അവരെ നയിച്ചു. പാർലമെന്ററി വേദികളെ എങ്ങനെ ജനങ്ങൾക്കനുകൂലമായി ഉപയോഗിക്കാമെന്ന് കാണിച്ചുകൊടുത്ത കമ്യൂണിസ്റ്റാണ്‌ അദ്ദേഹം. വെല്ലുവിളിയുയർത്തിയ രാഷ്ട്രീയ സാഹചര്യങ്ങളെ ഒരേസമയം ധീരതയോടെയും സൗമ്യമായും നേരിട്ട വ്യക്തിത്വമായിരുന്നു ഉമ്മർ മാസ്റ്ററുടേത്. അടിയന്തരാവസ്ഥക്കാലത്ത് അണികളെ സംഘടിപ്പിക്കാൻ മുന്നിൽനിന്ന് പ്രവർത്തിച്ചു. രണ്ടുപേരുടെയും സ്‌മരണ പുതുക്കുന്ന ദിനങ്ങൾ സമുചിതമായി ആചരിക്കണമെന്ന്‌ വാർത്താക്കുറിപ്പിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top