Deshabhimani

ഏറനാട് മണ്ഡലത്തിൽ ഗവ. കോളേജ് സ്ഥാപിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 12:46 AM | 0 min read

പുൽപ്പറ്റ

ഏറനാട് മണ്ഡലത്തിൽ ഗവ. കോളേജ് സ്ഥാപിക്കണമെന്ന് സിപിഐ എം അരീക്കോട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സർക്കാർ കോളേജില്ലാത്ത കേരളത്തിലെ ചുരുക്കം മണ്ഡലങ്ങളിലൊന്നാണ് ഏറനാട്. ഉന്നതവിദ്യാഭ്യാസത്തിനായി ഏറനാട്ടിലെ വിദ്യാർഥികൾ വിദൂരസ്ഥലങ്ങളെയാണ് ആശ്രയിക്കുന്നതെന്നും പ്രമേയത്തില്‍ പറഞ്ഞു. 
പി വള്ളിക്കുട്ടി നഗറി (തോട്ടക്കാട് സഫ ഓഡിറ്റോറിയം)ൽ സമ്മേളനത്തിന്റെ രണ്ടാംദിനം എം ടി മുസ്തഫ, ബേബി മാത്യു, വി ഇർഷാദ്, കെ സാദിൽ, സുജ സെബാസ്റ്റ്യൻ എന്നിവർ പ്രമേയവും കെ ജിനേഷ് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ഏരിയാ സെക്രട്ടറി കെ ഭാസ്കരൻ, സംസ്ഥാന കമ്മിറ്റിയംഗം വി പി സാനു എന്നിവര്‍ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി പി അനിൽ, വി രമേശൻ, വി ശശികുമാർ, വി എം ഷൗക്കത്ത്, അബ്ദുള്ള നവാസ് എന്നിവർ സംസാരിച്ചു. എൻ അയ്യപ്പൻകുട്ടി നന്ദിയും പറഞ്ഞു. 
കൊണ്ടോട്ടി ഗവ. കോളേജിൽ മലയാളം, ഹിസ്റ്ററി, പൊളിറ്റിക്സ് കോഴ്‌സുകൾ അനുവദിക്കുക, പുൽപ്പറ്റ പഞ്ചായത്തിൽ ഗവ. ഹയർ സെക്കന്‍ഡറി സ്കൂൾ സ്ഥാപിക്കുക, പ്രളയത്തിൽ തകർന്ന പാലം – വിളയംകണ്ടം റോഡ് അടിയന്തരമായി പുനർനിർമിക്കുക, സിറ്റി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിച്ച് ഗാർഹിക കണക്ഷൻ നൽകുക, വന്യമൃഗശല്യത്തിന് പരിഹാരം കാണുക, അരീക്കോട് താലൂക്ക് ആശുപത്രിയിൽ ആധുനിക ചികിത്സാ സൗകര്യം ഒരുക്കുക, ഊർങ്ങാട്ടീരി പഞ്ചായത്തിലെ ഉയർന്ന ഫെയർവാല്യു കുറയ്ക്കുക, മൂർക്കനാട് സ്കൂൾ കടവ് പാലം പുനർനിർമിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 
വൈകിട്ട് പൂക്കൊളത്തൂരിൽനിന്ന് റെഡ് വളന്റിയർ മാർച്ചും ബഹുജന റാലിയും നടന്നു. കോടിയേരി ബാലകൃഷ്ണൻ, സീതാറാം യെച്ചൂരി നഗറി (തൃപ്പനച്ചി)ല്‍ പൊതുയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ഉദ്‌ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി എൻ കെ ഷൗക്കത്തലി അധ്യക്ഷനായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, നാസർ കൊളായി, കെ ഭാസ്കരൻ, ഇ കെ ആയിഷ എന്നിവർ സംസാരിച്ചു. 
ഇർഷാദ് പുൽപ്പറ്റ സ്വാഗതവും പുൽപ്പറ്റ ലോക്കൽ സെക്രട്ടറി സി കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു. 


deshabhimani section

Related News

0 comments
Sort by

Home