പെരിന്തൽമണ്ണ
മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 45 ലക്ഷം രൂപയുമായി രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി. മണ്ണാർക്കാട് സ്വദേശി ആയംകുർശി മുഹമ്മദ് റഫീഖ്, തിരൂർക്കാട് സ്വദേശി അമ്പലക്കുത്ത് അസ്ലം എന്നിവരാണ് പിടിയിലായത്. ദേശീയപാതയിൽ താഴെക്കോട് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.
കാറിന്റെ പിൻ സീറ്റിന് അടിയിൽ ബാഗിൽ സൂക്ഷിച്ചനിലയിൽ 500 രൂപയുടെ 90 കെട്ടുകളാണ് കണ്ടെത്തിയത്. കോയമ്പത്തൂരിൽനിന്ന് പെരിന്തൽമണ്ണയിലെ ഒരു ജ്വല്ലറിയിലേക്ക് കൊണ്ടുവന്നതാണ് പണമെന്ന് പിടിയിലായവർ പറഞ്ഞതായി പൊലീസ് അറിയിച്ചു. പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ്കുമാർ, ഇൻസ്പെക്ടർ സി അലവി, എസ്ഐ എം എ യാസിർ എന്നിവരടങ്ങിയ സംഘമാണ് കുഴൽപ്പണം പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..